Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭാസമ്മേളനത്തിൽ...

നിയമസഭാസമ്മേളനത്തിൽ പ​െങ്കടുക്കാനും എം.എൽ.എമാർക്ക്​ വിമാനത്തിലെത്താം 

text_fields
bookmark_border
നിയമസഭാസമ്മേളനത്തിൽ പ​െങ്കടുക്കാനും എം.എൽ.എമാർക്ക്​ വിമാനത്തിലെത്താം 
cancel

തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനുള്ള 2018ലെ ശമ്പളവും ബത്തകളും നൽകൽ (ഭേദഗതി) ബില്ലും മുൻ എം.എൽ.എമാരുടെ പെൻഷൻ വർധിപ്പിക്കുന്നതിനുള്ള 2018ലെ കേരള നിയമസഭാംഗങ്ങൾക്ക് പെൻഷൻ നൽകൽ (ഭേദഗതി) ബില്ലും നിയമസഭ പാസാക്കി. ബിൽ പ്രകാരം നിയമസഭാസമിതി യോഗങ്ങളിൽ പ​െങ്കടുക്കുന്നതിനു​ പുറമേ, നിയമസഭാസ​േമ്മളനത്തിൽ പ​െങ്കടുക്കുന്നതിനും എം.എൽ.എമാർക്ക്​ വിമാനത്തിൽ എത്തിച്ചേരാനാകും. വിമാനയാത്രക്കായി പ്രതിവർഷം അനുവദിച്ച 50,000 രൂപയിൽ ഇതുകൂടി ഉൾപ്പെടുത്തുന്നതായ ഒൗദ്യോഗിക ഭേദഗതി നിയമസഭ അംഗീകരിച്ചു. എന്നാൽ, ഇത്​ ബാധ്യതയാകില്ലെന്ന്​ ബില്ലിൽ മറുപടി പറഞ്ഞ മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കി. 

ശമ്പളവും ബത്തകളും നൽകൽ ബില്ലിലെ വ്യവസ്ഥയനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 55,012ൽ നിന്ന് 90,300 രൂപയാകും. എം.എൽ.എമാരുടേത് 39,500ൽനിന്ന് 70,000 രൂപയായും ഉയരും. സാമാജികരുടെ അപകട ഇൻഷുറൻസ്​ തുക അഞ്ചു ലക്ഷത്തിൽനിന്ന് 20 ലക്ഷമായി ഉയരും. മന്ത്രിമാർ, സ്​പീക്കർ, ഡെപ്യൂട്ടി സ്​പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്ക് തിരുവനന്തപുരം നഗരത്തിലും അതി​​െൻറ എട്ടു കിലോമീറ്റർ ചുറ്റളവിലും നടത്തുന്ന യാത്രകൾക്കുള്ള ആനുകൂല്യം പ്രതിമാസം 10,500 രൂപയിൽനിന്ന് 17,000 രൂപയായി ഉയരും.

ഇവർക്ക് 10 ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പയും 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ ഭവനനിർമാണ വായ്പയും ലഭിക്കും. ഇവരുടെ സംസ്ഥാനത്തിനകത്തുള്ള യാത്രാബത്ത കിലോമീറ്ററിന്​ 10 രൂപയിൽനിന്ന് 15 ആയി ഉയരും. ആകസ്​മിക ചെലവുകൾ കിലോമീറ്ററിന് 50 പൈസയിൽനിന്ന് രണ്ടു രൂപയായും ദിനബത്ത 750 രൂപയിൽനിന്ന് 1000 രൂപയായും വർധിക്കും.

സംസ്ഥാനത്തിനകത്ത് വാഹനത്തിൽ യാത്ര ചെയ്യുന്നതിന് എം.എൽ.എമാർക്ക് കിലോമീറ്ററിന് നൽകുന്ന ബത്ത ഏഴു രൂപയിൽനിന്ന്​ 10 രൂപ ആകും. ദിനബത്ത 750 രൂപയിൽ നിന്ന് 1000 രൂപയാകും. സ്ഥിരബത്തകൾ പ്രതിമാസം 1000 രൂപയിൽനിന്ന് 2000 രൂപയാകും. നിയോജകമണ്ഡലം ബത്ത പ്രതിമാസം 12,000 രൂപയിൽ നിന്ന് 25,000 രൂപയാകും. ഏറ്റവും കുറഞ്ഞ യാത്രാബത്ത പ്രതിമാസം 15,000 രൂപയിൽനിന്ന് 20,000 രൂപയാകും. സംസ്ഥാനത്തിനകത്തും പുറത്തും െട്രയിൻ യാത്രക്കുള്ള ബത്ത കിലോമീറ്ററിന് 50 പൈസയുള്ളത് ഒരു രൂപയാകും. സംസ്ഥാനത്തിനു പുറത്തുള്ള െട്രയിൻ യാത്രകൾക്കുള്ള ആകസ്​മിക ചെലവുകൾ കിലോമീറ്ററിന് 25 പൈസയിൽനിന്ന് ഒരു രൂപയാകും.

സംസ്ഥാനത്തിനു പുറത്തുള്ള റോഡ് യാത്രക്കുള്ള ബത്ത കിലോമീറ്ററിന് ആറു രൂപയുള്ളത് 10 രൂപയാകും. ടെലിഫോൺ ബത്ത പ്രതിമാസം 7,500 രൂപയിൽനിന്ന് 11,000 രൂപയാകും. ഇൻഫർമേഷൻ ബത്ത പ്രതിമാസം 1000 രൂപയിൽ നിന്ന് 4000 രൂപയാകും. സംപ്​ച്യുവറി ബത്ത പ്രതിമാസം 3000 രൂപയിൽനിന്ന് 8000 രൂപയാകും. മുൻ എം.എൽ.എമാരുടെ പെൻഷൻ വർധിപ്പിക്കുന്നതിനുള്ള ബില്ലിലെ വ്യവസ്ഥയനുസരിച്ച് അഞ്ചുവർഷം പൂർത്തിയാക്കിയ എം.എൽ.എക്ക് ഇപ്പോൾ പെൻഷനായി ലഭിക്കുന്ന 10,000 രൂപ 20,000 ആയി ഉയരും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabhakerala newsmalayalam newskerala legislative assembly
News Summary - Kerala Legislative Assembly MLA Can Flight-Kerala News
Next Story