നിയമസഭയിലെ കൈയാങ്കളി: വിചാരണക്ക് ഹരജി
text_fieldsെകാച്ചി: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് എം.എൽ.എമാർ പ്രതിയായ കേസിെൻറ വിചാരണനടപടി ആരംഭിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈകോടതി പത്തുദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.
അന്നത്തെ പ്രതിപക്ഷ എം.എൽ.എമാരെ പ്രതിയാക്കി 2016ൽ അന്തിമ റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ലെന്നും കേസ് അവസാനിപ്പിക്കാൻ പ്രോസിക്യൂഷൻ നൽകിയ അേപക്ഷപോലും തീർപ്പാക്കിയിട്ടില്ലെന്നുംകാട്ടി കോട്ടയം പെരുവ എം.ടി. തോമസ്, കോട്ടയം കടുത്തുരുത്തി പീറ്റർ മ്യാലിപറമ്പിൽ എന്നിവർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.2016 മാർച്ച് 13നാണ് നിയമസഭയിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായത്.

