Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു മണിക്കൂറിൽ...

ഒരു മണിക്കൂറിൽ ചർച്ചയില്ലാതെ സഭ ‘ചുട്ടെടുത്തത്​’ ഏഴ്​ ബില്ലുകൾ

text_fields
bookmark_border
ഒരു മണിക്കൂറിൽ ചർച്ചയില്ലാതെ സഭ ‘ചുട്ടെടുത്തത്​’ ഏഴ്​ ബില്ലുകൾ
cancel

തി​രു​വ​ന​ന്ത​പു​രം: പി​രി​യാ​നു​ള്ള തി​ര​ക്കി​ൽ പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ​തി​നാ​റാം സ​മ്മേ​ള​നം ഒ​രു മ​ണി​ക്കൂ​റി​നി​ടെ ‘ചു​ട്ടെ​ടു​ത്ത​ത്​’ ഏ​ഴ്​ ബി​ല്ലു​ക​ൾ. ഇ​തി​ൽ ഒ​ന്ന്​ ധ​ന​കാ​ര്യ ബി​ല്ലും മ​റ്റൊ​ന്ന്​ ധ​ന​വി​നി​യോ​ഗ ബി​ല്ലു​മാ​യി​രു​ന്നെ​ങ്കി​ൽ അ​ഞ്ചെ​ണ്ണം നി​യ​മ​നി​ർ​മാ​ണ​മാ​യി​രു​ന്നു. ഒ​​രാ​​ൾ കേ​​ര​​ളീ​​യ​​നെ​​ന്ന്​ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സാ​​ക്ഷ്യ​​​പ്പെ​​ടു​​ത്തി ന​​ൽ​​കു​​ന്ന കേ​​ര​​ള നേ​​റ്റി​​വി​​റ്റി കാ​​ർ​​ഡ്​ ബി​​ല്ലാ​ണ് സ​ഭ തി​ടു​ക്ക​പ്പെ​ട്ട്​ പാ​സാ​ക്കി​യ​വ​യി​ൽ ഒ​ന്ന്. മ​തി​യാ​യ ച​ർ​ച്ച​യി​ല്ലാ​തെ സ​ഭ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തി​നെ​തി​രെ ‘ദോ​ശ ചു​ടു​ന്ന ലാ​ഘ​വ​ത്തി​ൽ ബി​ല്ലു​ക​ൾ ചു​ട്ടെ​ടു​ക്ക​രു​തെ​ന്ന്’​ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ത​ന്നെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നും ബ​ഹി​ഷ്​​ക​ര​ണ​ത്തി​നും പി​ന്നാ​ലെ ഒ​രു ച​ർ​ച്ച​യു​മി​ല്ലാ​തെ​യാ​ണ്​ സ​ർ​ക്കാ​ർ ബി​ല്ലു​ക​ൾ കൂ​ട്ട​ത്തോ​ടെ കൊ​ണ്ടു​വ​ന്ന്​ പാ​സാ​ക്കി​യ​ത്.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന്‍റെ വി​​വി​​ധ സേ​​വ​​ന​​ങ്ങ​​ൾ​​ക്കും സാ​​മൂ​​ഹി​​ക ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കും ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കും വി​​ധം ആ​​ധി​​കാ​​രി​​ക രേ​​ഖ​​യാ​​യി അം​ഗീ​ക​രി​ക്കു​ന്ന​താ​ണ്​ നേ​റ്റി​വി​റ്റി കാ​ർ​ഡ്. ബി​ൽ സ​ഭ പാ​സാ​ക്കി​യെ​ങ്കി​ലും ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ക്കു​മോ എ​ന്ന​ത്​ നി​ർ​ണാ​യ​ക​മാ​ണ്. നി​​ല​​വി​​ൽ ന​​ൽ​​കി​​വ​​രു​​ന്ന നേ​​റ്റി​​വി​​റ്റി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ മാ​​തൃ​​ക ഉ​​ൾ​​ക്കൊ​​ണ്ടാ​​ണ് നേ​​റ്റി​​വി​​റ്റി കാ​​ർ​​ഡ് ന​​ൽ​​കു​​ക. വി​​ദേ​​ശ പൗ​​ര​​ത്വം സ്വീ​​ക​​രി​​ച്ച​​വ​​ർ​​ക്ക് കാ​​ർ​​ഡി​​ന് അ​​ർ​​ഹ​​ത​​യു​​ണ്ടാ​​വി​​ല്ലെ​ന്ന്​ ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. തൊ​​ഴി​​ൽ സം​​ബ​​ന്ധ​​മാ​​യോ ജീ​​വ​​നോ​​പാ​​ധി സം​​ബ​​ന്ധ​​മാ​​യോ മ​​റ്റു കാ​​ര​​ണ​​ങ്ങ​​ളാ​​ലോ, മാ​​താ​​പി​​താ​​ക്ക​​ളോ പൂ​​ർ​​വി​​ക​​രോ കേ​​ര​​ള​​ത്തി​​ന്​ പു​​റ​​ത്താ​​യി​​രി​​ക്കു​​മ്പോ​​ൾ അ​​വി​​ടെ ജ​​നി​​ച്ച​​വ​​രെ​യും (വി​​ദേ​​ശ പൗ​​ര​​ത്വം ല​​ഭി​​ക്കാ​​ത്ത​​വ​​രെ) നേ​​റ്റീ​​വ് ആ​​യി ക​​ണ​​ക്കാ​​ക്കും.

ത​​ഹ​​സി​​ൽ​ദാ​​റാ​​ണ്​ കാ​​ർ​​ഡ്​ അ​​നു​​വ​​ദി​​ക്കു​​ക​​യെ​​ങ്കി​​ലും ഇ​​തു സം​​ബ​​ന്ധി​​ച്ച ര​​ജി​​സ്റ്റ​​ർ വി​​ല്ലേ​​ജ് ഓ​​ഫി​​സി​​ൽ സൂ​​ക്ഷി​​ക്കും. സ​​ർ​​ക്കാ​​ർ കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ ആ​​ധി​​കാ​​രി​​ക രേ​​ഖ​​യാ​​യി നേ​​റ്റി​​വി​​റ്റി കാ​​ർ​​ഡ് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ വി​​ജ്ഞാ​​പ​​ന​​മി​​റ​​ക്കാ​​ൻ സ​​ർ​​ക്കാ​​റി​​ന്​ അ​​ധി​​കാ​​ര​​മു​​ണ്ടാ​​കും. ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ലെ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സി​ക്ക്​ വി​ടാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ൽ, അ​ഡ്വ​ക്ക​റ്റ്​ ക്ല​ർ​ക്ക് ക്ഷേ​മ​നി​ധി​ ബി​ൽ, അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി ബി​ൽ, അ​ധി​ക ക​ള്ളി​ൽ​നി​ന്ന്​ വി​നാ​ഗി​രി​യ​ട​ക്ക​മു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന അ​ബ്കാ​രി നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ​ എ​ന്നി​വ​യും സ​ഭ ച​ർ​ച്ച​യി​ല്ലാ​തെ പാ​സാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala legislative assemblyfinance billKerala News
News Summary - Kerala Legislative Assembly
Next Story