ആത്മഹത്യാ നിരക്കിൽ കേരളം മുന്നിൽ
text_fieldsതിരുവനന്തപുരം : ആത്മഹത്യാ നിരക്കിൽ കേരളം മുന്നിലെന്ന് സി.എ.ജി റിപ്പോർട്ട്. എസ്.ഡി.ജി ഇന്ത്യ സൂചിക 2020-21 പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷം ജനസംഖ്യക്ക് 24.3 ആണ്. അതേസമയം, ദേശീയ ശരാശരി 10.4 ആണ്. 2030- ഓടെ കൈവരിക്കേണ്ട ലക്ഷ്യം കുറഞ്ഞ നിരക്കായ 3.5 ആണ്.
2020-ഓടെ ആത്മഹത്യകളുടെ എണ്ണം ലക്ഷത്തിൽ 20-നു താഴെയായി കുറക്കാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ, ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കനുസരിച്ച് 2020-ൽ കേരളം 24 രേഖപ്പെടുത്തി. ഇത് രാജ്യത്ത് അഞ്ചാം സ്ഥാനത്തുമാണ്.
സംസ്ഥാനത്തെ ആത്മഹത്യകളുടെ നിരക്ക്, 2021-ലെ 26.9- ൽ നിന്നും 2022-ൽ 28.5 ആയി വർധിച്ചു. 2022-ൽ കേരളം നാലാം സ്ഥാനത്തായിരുന്നു. കേരളം ആത്മഹത്യ നിരക്ക് കുറക്കുന്ന കാര്യത്തിൽ മോശം പ്രകടനമാണ് കാണിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, ഡി.എച്ച്.എസ്, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി എച്ച്.എഫ്.ഡബ്ല്യു.ഡി ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളായ സ്കൂൾതലത്തിലുള്ള മാനസികാരോഗ്യ പരിപാടി നടപ്പാക്കണം.
ഉയർന്ന ആത്മഹത്യാനിരക്ക് കുറക്കുന്നതിനായി ആളുകളിലെ വിഷാദരോഗം നിർണയിക്കുന്നതിൽ ആരോഗ്യപ്രവർത്തകർക്കും സ്റ്റാഫ് നേഴ്സുമാർക്കും പരിശീലനം നൽകുന്ന ആശ്വാസം പദ്ധതി ഗൗരവമായി ഏറ്റെടുക്കണം. ജനപ്രതിനിധികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ആത്മഹത്യ തടയുന്നതിന് പരിശീലനം നൽകണം.
പ്രസവത്തിന് മുമ്പും ശേഷവും സ്ത്രീകളിലെ ആത്മഹത്യ പ്രവണത തടയുന്നതിനുള്ള പദ്ധതിയായ അമ്മ മനസ് നടപ്പാക്കും. മനസിക രോഗികളുടെ കൊഞ്ഞ്പോക്ക്, ചികിൽസ ഇടവേള എന്നിവകുറക്കുന്നതിനുള്ള പദ്ധതി എന്നി നടപ്പാക്കമെന്നും മറുപടി നൽകി. എല്ലാ മേഖലകളിലും സർക്കാരിൻറെ ശ്രമങ്ങൾ ഊർജിതപ്പെടുത്തണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

