Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് സര്‍വീസ് തുടങ്ങുന്നു; സമയക്രമം ഇങ്ങനെ

text_fields
bookmark_border
തിരുവനന്തപുരം - എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്....
കേരളത്തിലെ ആദ്യ എൽ.എൻ.ജി ബസ് സര്‍വീസ് തുടങ്ങുന്നു; സമയക്രമം ഇങ്ങനെ
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽ.എൻ.ജി. ബസ് സര്‍വീസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സര്‍വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.

നഗരസഭാ കൗൺസിലർ സി.ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എസ്‌.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ, പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി, യൂണിയൻ നേതാക്കളായ വി. ശാന്തകുമാർ, ആർ. ശശിധരൻ, കെ.എൽ രാജേഷ്, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.

തിരുവനന്തപുരം - എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്. സമയക്രമം ഇപ്രകാരമാണ്:


ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവകുന്ന സാഹചര്യത്തിലാണ് കെ.എസ്. ആർ.ടി.സിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം. ഇതിന്റെ ഭാഗമായി കെ.എസ്‌.ആർ.ടി.സിയുടെ ഡീസൽ ബസുകൾ എൽ.എൻ.ജി യിലേക്കും സി.എൻ.ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ ഉടമസ്ഥതയിൽ ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് നിലവിൽ അവരുടെ പക്കലുള്ള രണ്ട് എൽ.എൻ ജി ബസ്സുകൾ മൂന്ന് മാസത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് വിട്ടു തന്നിട്ടുണ്ട് . ഈ കാലയളവിൽ ഈ ബസ്സുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തും. കൂടാതെ ഡ്രൈവർ, മെയിന്റനൻസ് വിഭാഗം എന്നിവരുടെ അഭിപ്രായങ്ങളും ശേഖരിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala launches first LNG bus service
Next Story