കേരള ലാൻഡ് സമ്മിറ്റ് 10, 11 തീയതികളിൽ തിരുവനന്തപുരത്ത്
text_fieldsകൊച്ചി: സംസ്ഥാനത്ത് സമഗ്ര ഭൂപരിഷ്കരണം തയാറാക്കുക എന്ന ലക്ഷ്യത്തോടെ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന കേരള ലാൻഡ് സമ്മിറ്റ് ഇൗമാസം 10, 11 തീയതികളിൽ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അറിയിച്ചു. ഏകതപരിഷത്ത് അധ്യക്ഷനും ഭൂസമര നേതാവുമായ ഡോ. പി.വി. രാജഗോപാൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.
രണ്ടു ദിവസങ്ങളിലായി അഞ്ച് സെഷനുകളിൽ 15 പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരളത്തിലെ ഭൂനിയമം, ആദിവാസി ഭൂനിയമം, ഭൂവുടമസ്ഥതയും ജാതിയും, ഭൂപരിഷ്കരണങ്ങളുടെ ഇന്ത്യൻ അനുഭവം, തോട്ടഭൂമി നിയമം-ചരിത്രം, വർത്തമാനം, തീരദേശ ഭൂപ്രദേശങ്ങൾ, കാർഷിക ഭൂവിനിയോഗം, ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ തുടങ്ങിയ വിഷയങ്ങളിലാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്. കെ.കെ. കൊച്ച്, എം. ഗീതാനന്ദൻ, ഡോ. വി.എസ്. വിജയൻ, സത്യൻ മൊകേരി തുടങ്ങിയവർ പങ്കെടുക്കും.
11ന് വൈകുന്നേരം ഗാന്ധിപാർക്കിൽ സമാപന സമ്മേളനം ഗുജറാത്ത് ജാതി നിർമൂലൻ സമിതി അധ്യക്ഷൻ രാജു സോളങ്കി ഉദ്ഘാടനം ചെയ്യും. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി. ഹംസ, സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. വിവിധ മേഖലകളിൽനിന്നായി അഞ്ഞൂറോളം സ്ഥിരം പ്രതിനിധികൾ പങ്കെടുക്കും. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ലഭ്യമായിരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി ജ്യോതിവാസ് പറവൂർ, ജോൺ അമ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
