ഭൂപരിഷ്കരണം: അച്യുതമേനോന്റെ പേര് ഒഴിവാക്കി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സമഗ്ര ഭൂപരിഷ്കരണത്തിെൻറ 50ാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രി പിണ റായി വിജയൻ നിയമം നടപ്പാക്കിയ മുൻ മുഖ്യമന്ത്രി സി. അച്യുതമേനോെൻറ പേര് പരാമർശി ച്ചില്ല. നിയമനിർമാണത്തിൽ ഇ.എം.എസിെൻറയും കെ.ആർ. ഗൗരിയമ്മയുടെയും പങ്കും ഭൂമിക്കു വേണ്ടി എ.കെ.ജിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭവും ആലപ്പുഴയിലെ മഹാസമ്മേളനവും ചൂണ് ടിക്കാട്ടി. ഇ.എം.എസ് സർക്കാർ 1969ൽ പാസാക്കിയ നിയമം ‘1970 ലെ മന്ത്രിസഭ’നടപ്പാക്കി എന്ന് വിശദീകരിക്കുകയും ചെയ്തു.
തുടർന്ന്, സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ അച്യുതമേനോനെ മാറ്റിനിർത്തി ഭൂപരിഷ്കരണ നിയമത്തെ കുറിച്ച് സംസാരിക്കാൻ സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടു.
1957ൽ ഭൂപരിഷ്കരണ കമ്മിറ്റിയുടെ കൺവീനർ അച്യുതമേനോനായിരുന്നു. ഇക്കാര്യത്തിൽ അച്യുതമേനോന് അവഗാഹമുണ്ടെന്ന് ഇ.എം.എസിന് ബോധ്യമുണ്ടായിരുന്നു. കൃഷിഭൂമി കർഷകർക്കെന്ന മുദ്രാവാക്യം അതിെൻറ സമ്പൂർണതയിലേക്കെത്തുന്നതിന് സഹായിച്ചത് അച്യുതമേനോൻ മന്ത്രിസഭയാണ്. അച്യുതമേനോനെ വിസ്മരിച്ച് ഇ.എം.എസിനെ മാത്രം ഓർമിക്കുന്ന കാലത്തല്ല നമ്മൾ ജീവിക്കുന്നതെന്നും മുനീർ പറഞ്ഞു. ചരിത്രം തിരുത്തിയെഴുതാൻ തീരുമാനിച്ച മുഖ്യമന്ത്രിയാണ് അച്യുതമേനോനെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
സി.പി.ഐയും കോൺഗ്രസും ഒന്നിച്ച് ഭരണം നടത്തിയ 1970ലെ മന്ത്രിസഭയാണ് സമഗ്ര ഭൂപരിഷ്കരണം നടപ്പാക്കിയത്. അന്ന് സി.പി.എം പ്രതിപക്ഷത്തായിരുന്നു.
സമഗ്ര ഭൂപരിഷ്കരണത്തിെൻറ 50ാം വാർഷികാഘോഷ പരസ്യത്തിലും അച്യുതമേനോനെ ഒഴിവാക്കാൻ ശ്രമം നടന്നിരുന്നു. ഒടുവിൽ റവന്യൂ വകുപ്പ് ഇടപെട്ട് അത് തിരുത്തിക്കുകയായിരുന്നു.
ഭൂപരിഷ്കരണ നിയമം പുതിയ മനുഷ്യനെ സൃഷ്ടിച്ചു –മുഖ്യമന്ത്രി
തിരുവനന്തപുരം: സമഗ്ര ഭൂപരിഷ്കരണ നിയമം പുതിയ മനുഷ്യനെയും പുതിയ കുടുംബത്തെയും സൃഷ്ടിെച്ചന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിെൻറ ഉയർച്ചക്ക് അത് വലിയ പങ്ക് വഹിച്ചതായും സംസ്ഥാനത്തെയാകെ മാറ്റിമറിച്ചതായും അദ്ദേഹം പറഞ്ഞു. ഭൂപരിഷ്കരണത്തിെൻറ 50ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിച്ചഭൂമി എങ്ങനെ ഇല്ലാതായി എന്നത് ഗൗരവമായി പരിശോധിക്കണം. ഇതുമൂലം ഭൂരഹിതർക്ക് ഭൂമി നൽകുന്നതിന് വലിയ പ്രയാസമുണ്ടായി. നിയമം നിർമിക്കുമ്പോൾ തൊഴിലാളികളുടെ പൊതുതാൽപര്യം മുൻനിർത്തിയാണ് പ്ലാേൻറഷനുകളെ ഒഴിവാക്കിയത്. എന്നാൽ, വ്യവസ്ഥിതിയുടെ സംരക്ഷകരുടെ താൽപര്യങ്ങളെ തൊട്ടാൽ സ്ഥാപിത താൽപര്യക്കാർ ഒത്തുകൂടുമെന്ന് ചരിത്രം തെളിയിച്ചു.
1957നും 1966നും ഇടയിൽ 2.20 ലക്ഷം ഏക്കർ ഭൂമിയാണ് ജന്മികൾ കൈമാറ്റം ചെയ്തത്. ചുരുങ്ങിയ കാലംകൊണ്ട് ആറുലക്ഷം ഏക്കർ മിച്ചഭൂമി അതല്ലാതായി. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
