Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത ഉദ്യോഗസ്ഥകരെ...

വനിത ഉദ്യോഗസ്ഥകരെ അകത്താക്കി വാർഡൻ ഹോസ്​റ്റൽ പൂട്ടി മുങ്ങി

text_fields
bookmark_border
വനിത ഉദ്യോഗസ്ഥകരെ അകത്താക്കി വാർഡൻ ഹോസ്​റ്റൽ പൂട്ടി മുങ്ങി
cancel
ക​ട്ട​പ്പ​ന: മൂ​ന്നു​പേ​ർ അ​ക​ത്തു​ണ്ടാ​യി​രി​ക്കെ മെ​സ്​ അ​ട​ച്ച്​ ക​ട്ട​പ്പ​ന വ​ർ​ക്കി​ങ്​ വി​മ​ൻ​സ് ഹോ​സ്​​റ്റ​ൽ പൂ​ട്ടി വാ​ർ​ഡ​ൻ മു​ങ്ങി. ക​ട്ട​പ്പ​ന പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി ഹോ​സ്​​റ്റ​ൽ തു​റ​പ്പി​ച്ചു. ക​ട്ട​പ്പ​ന ഓ​സാ​നം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് സ​മീ​പം ഹൗ​സി​ങ്​ ബോ​ർ​ഡി​​െൻറ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട്ട​പ്പ​ന വ​ർ​ക്കി​ങ്​ വി​മ​ൻ​സ് ഹോ​സ്​​റ്റ​ലി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ക​ളാ​ണ്​ കു​ടു​ങ്ങി​യ​ത്.
ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ, അ​ർ​ബ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രി, ച​ക്കു​പ​ള്ളം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​സ്​​റ്റ്​ എ​ന്നി​വ​രെ​യാ​ണ് വ​ർ​ക്കി​ങ്​ വി​മ​ൻ​സ് ഹോ​സ്​​റ്റ​ലി​ൽ വാ​ർ​ഡ​ൻ പൂ​ട്ടി​യി​ട്ട​ത്. ഹോ​സ്​​റ്റ​ലി​ൽ​നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങാ​നു​ള്ള ര​ണ്ട് ഗേ​റ്റും പൂ​ട്ടി താ​ക്കോ​ലു​മാ​യാ​ണ് പോ​യ​ത്. ഇ​നി ഹോ​സ്​​റ്റ​ൽ മെ​സ്​ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നും പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങ​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ത​ന്നെ വി​ളി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ്​ വാ​ർ​ഡ​ൻ ഹോ​സ്​​റ്റ​ൽ വി​ട്ട​ത്. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ രാ​ത്രി ഭ​ക്ഷ​ണ​വു​മാ​യി വ​ന്നെ​ങ്കി​ലും ഗ്രി​ൽ തു​റ​ക്കാ​ത്ത​തി​നാ​ൽ വാ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ഇ​വ​ർ വാ​ർ​ഡ​നെ ബ​ന്ധ​പ്പെ​ട്ട് ഗ്രി​ൽ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വ​രു​ക​യോ തു​റ​ക്കു​ക​യോ ചെ​യ്തി​ല്ല. തു​ട​ർ​ന്ന് വീ​ട്ടി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ വാ​ർ​ഡ​നെ​യും ഹൗ​സി​ങ്​ ബോ​ർ​ഡ് അ​ധി​കൃ​ത​രെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഗ്രി​ൽ തു​റ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പി​ന്നീ​ട്​ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി സം​സാ​രി​ച്ച​ശേ​ഷം വാ​ർ​ഡ​​െൻറ വീ​ട്ടി​ലെ​ത്തി അ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് പൂ​ട്ട് ബ​ല​മാ​യി തു​റ​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala womenIdukki News
News Summary - kerala ladies hostel locked
Next Story