Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൈസൂർ ജയിലിൽനിന്ന്...

മൈസൂർ ജയിലിൽനിന്ന് കേരളത്തിലെ ജഡ്​ജിക്ക്​ വധ​ ഭീഷണി

text_fields
bookmark_border
മൈസൂർ ജയിലിൽനിന്ന് കേരളത്തിലെ ജഡ്​ജിക്ക്​ വധ​ ഭീഷണി
cancel

കൊ​ല്ലം: ന്യാ​യാ​ധി​പ​നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഫോ​ണി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം. മൈ​സൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​പു​ള്ളി​യാ​ണ് കൊ​ല്ലം അ​ഡീ​ഷ​ന​ൽ എ​സ്.​പി​യു​ടെ ലാ​ൻ​ഡ് ഫോ​ണി​ൽ വി​ളി​ച്ച​ത്. കൊ​ല്ല​ത്തെ ഒ​രു ന്യാ​യാ​ധി​പ​നെ ഓ​ഫി​സ് ത​ക​ർ​ത്ത് കൊ​ല​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. മൂ​ന്നു​പേ​രെ ഇ​ല്ലാ​താ​ക്കും. അ​തി​ലൊ​ന്ന് കൊ​ല്ല​ത്തെ ന്യാ​യാ​ധി​പ​നാ​യി​രി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ണ​ത്തി​ൽ മൈ​സൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് കൊ​ല​പാ​ത​ക​ക്കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ദ​ക്ഷി​ണ ക​ർ​ണാ​ട​ക സ്വ​ദേ​ശി ജ​യേ​ഷ് (38) ആ​ണ് വി​ളി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം .15ഓ​ടെ​യാ​ണ് അ​ഡീ​ഷ​ന​ൽ എ​സ്.​പി​യു​ടെ ഓ​ഫി​സി​ൽ വി​ളി​യെ​ത്തി​യ​ത്. ഒ​ന്നി​ല​ധി​കം പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ജ​യി​ൽ സൂ​പ്ര​ണ്ടി​ന് ന​മ്പ​ർ സ​ഹി​തം മു​ൻ​കൂ​ട്ടി അ​പേ​ക്ഷ ന​ൽ​കി​യാ​ൽ നി​ശ്ചി​ത ദി​വ​സ​ത്തി​ന് ശേ​ഷം വി​ളി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന സം​വി​ധാ​നം മൈ​സൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ച് കൊ​ല്ല​ത്തെ അ​ഡീ​ഷ​ന​ൽ എ​സ്.​പി ഓ​ഫി​സി​ലെ ന​മ്പ​ർ മു​ൻ​കൂ​ട്ടി ന​ൽ​കി ര​ജി​സ്​​റ്റ​ർ ചെ​യ്ത ശേ​ഷ​മാ​ണ് ശ​നി​യാ​ഴ്ച വി​ളി​ച്ച​ത്. 2020 സെ​പ്റ്റം​ബ​റി​ൽ ഇ​തേ രീ​തി​യി​ൽ ജ​യേ​ഷ് കൊ​ട്ടാ​ര​ക്ക​ര ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ൽ വി​ളി​ച്ച് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൊ​ല്ല​ത്തെ ന്യാ​യാ​ധി​പ​ന്മാ​രു​ടെ വ​സ​തി​ക​ൾ​ക്കും കോ​ട​തി​ക​ൾ​ക്കും സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death threat
News Summary - Kerala judge receives death threat from Mysore jail
Next Story