കേരള ജനത പാർട്ടി കേരള കോൺഗ്രസിൽ ലയിച്ചു
text_fieldsകേരള ജനതാ പാർട്ടി കേരളാ കോൺഗ്രസിൽ ലയിച്ചതിെൻറ ഭാഗമായി കടുത്തുരുത്തിയിൽ നടത്തിയ ഐക്യ സമ്മേളനം കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കടുത്തുരുത്തി: കേരള ജനത പാർട്ടി കേരള കോൺഗ്രസിൽ ലയിച്ചു. ഇതിെൻറ ഭാഗമായി നടന്ന ഐക്യ സമ്മേളനം കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയുടെ സംരക്ഷണത്തിനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കേരള കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിെൻറ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള ജനത പാർട്ടി സംസ്ഥാന പ്രസിഡൻറ് ആപ്പാഞ്ചിറ പൊന്നപ്പൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറാവേലി, ജോസ് വഞ്ചിപ്പുര, സെബാസ്റ്റ്യൻ കോച്ചേരി, വാസുദേവൻ നമ്പൂതിരി, ജോണി കണിവേലി, ലൈസമ്മ മാത്യു എന്നിവർ സംസാരിച്ചു. കേരള ജനത പാർട്ടി ഭാരവാഹികളായ ഫ്രാൻസിസ് സംക്രാന്തി, ചന്ദ്രമതി മഞ്ജുഷ മാഞ്ഞൂർ, പത്മാക്ഷി രാഘവൻ, ജേക്കബ് ഏറ്റുമാനൂർ, ഷിബു ഏറ്റുമാനൂർ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ മുഴുവൻ പ്രതിനിധികളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് സന്ദേശം യോഗത്തിൽ വായിച്ചു. അർഹമായ അംഗീകാരം പാർട്ടിയുടെ വിവിധ തലങ്ങളിൽ നൽകുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി.