കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക സമ്മേളനം സമാപിച്ചു
text_fieldsകേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക സമ്മേളന സമാപനം കോഴിക്കോട് കടപ്പുറത്ത് ഓൾ ഇന്ത്യ അഹ്ലെ ഹദീസ് പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി സലഫി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: മതേതരത്വത്തിൽ വെള്ളം ചേർക്കുന്നവരെ കരുതിയിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തിന് താൻ ഒരിക്കലും മതേതരത്വത്തിൽ വെള്ളം ചേർക്കില്ലെന്നും അതിന് അനുവദിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
ബഹുജനസമ്മേളനം ഓൾ ഇന്ത്യ അഹ്ലെ ഹദീസ് പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി സലഫി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷിതത്വവും സമാധാനവും ബോധപൂർവം നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ന്യൂനപക്ഷത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി യുദ്ധം തുടരുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
കെ.ജെ.യു പ്രസിഡന്റ് പി.പി. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, എം.കെ. രാഘവൻ എം.പി, ഷാഫി പറമ്പിൽ എം.പി, പി.കെ. അഹ്മദ്, ഡോ. ഫസൽ ഗഫൂർ, പി.എം.എ. സലാം, എം. മഹ്ബൂബ്, ശൈഖ് മദ്ഹർ അലി മദനി ബനാറസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

