Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യത

text_fields
bookmark_border
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും സാധ്യത
cancel

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ആറാം തീയതിവരെ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ്, എട്ട് തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ചാം തീയതി പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജിലകളിലും ആറാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജിലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇത്തവണ ശക്തമായ ചൂടാണ് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും കൂടിയ റെക്കോർഡായി 39.8 ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. വെയിൽ ശരീരത്തിൽ പതിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും എട്ടുമുതൽ 10 വരെ അനുഭവപ്പെടുമ്പോഴും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും നിർദേശം നൽകിയിരുന്നു.

കനത്ത ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കണമെന്നും നിർദേശിക്കുന്നുണ്ട്. തൊഴിലാളികളുടെ പ്രവൃത്തിസമയവും പുനക്രമീകരിച്ചു നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chance of rain and wind with thunderstorms in isolated places in Kerala
Next Story