Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാകിസ്​താനിൽ നിന്നുള്ള...

പാകിസ്​താനിൽ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ കേരളം പുറത്താക്കുന്നില്ലെന്ന് രാജീവ്​ ചന്ദ്രശേഖർ; ‘പ്രീണന രാഷ്​ട്രീയമുള്ള ഇടത് -വലത് മുന്നണികളാണ്​ വർഗീയ പാർട്ടികൾ’

text_fields
bookmark_border
Rajeev Chandrasekhar
cancel

കോട്ടയം: പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്​താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ മറ്റ്​ സംസ്ഥാനങ്ങൾ പുറത്താക്കുന്നുണ്ടെന്നും എന്നാൽ, കേരളത്തിൽ മാത്രം പുറത്താക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്​ ചന്ദ്രശേഖർ. ബി.ജെ.പി ഹിന്ദുക്കളു​ടെ പാർട്ടിയെന്നും വർഗീയപാർട്ടിയെന്നുമാണ് കോൺഗ്രസും സി.പി.എമ്മും പറയുന്നത്​. പ്രീണനരാഷ്​ട്രീയം കൊണ്ടു നടക്കുന്ന ഇടതുവലതു മുന്നണികളാണ്​ വർഗീയപാർട്ടികളെന്നും രാജീവ്​ ചന്ദ്രശേഖർ പറഞ്ഞു.

ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്നതാണ്​ തന്‍റെ ദൗത്യമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്​​ കേരള രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നായിരിക്കുമെന്നും രാജീവ്​ ചന്ദ്രശേഖർ പറഞ്ഞു. താൻ വന്നത്​ നേതാവാകാനല്ലെന്നും ബി.ജെ.പിയെ അധികാരത്തിലെത്തിച്ചേ മടങ്ങൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിലിരുന്ന്​ പ്രധാനമന്ത്രി വികസിത ഇന്ത്യ സൃഷ്ടിക്കുമ്പോൾ എന്തു​കൊണ്ട്​ വികസിത കേരളം സൃഷ്ടിച്ചുകൂടാ? കോൺഗ്രസിനും എൽ.ഡി.എഫിനും കിട്ടിയതു പോലെ ബി.ജെ.പിക്കും അവസരം കിട്ടിയാൽ അധ്വാനിച്ച്​ മാറ്റം കൊണ്ടുവരുമെന്നും രാജീവ്​ ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ.പി വെസ്റ്റ്​ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajeev Chandrasekharillegal immigrantsB J P
News Summary - Kerala is not deporting illegal immigrants from Pakistan -Rajeev Chandrasekhar
Next Story