Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇത് ഉത്തര കൊറിയയല്ല, സ്റ്റാലിന്റെ റഷ്യയുമല്ല; പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിയാൽ തിരിച്ചടിക്കും'

text_fields
bookmark_border
സര്‍ സി.പിയെ വെട്ടി നാടുകടത്തിയ പ്രസ്ഥാനമാണ് ആര്‍.എസ്.പിയെന്ന് ഷിബു ബേബി ജോൺ
shibu baby john 8755
cancel
Listen to this Article

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊലീസ് ശ്രമിക്കുന്നതെങ്കില്‍ തത്തുല്യമായ തിരിച്ചടിയുണ്ടാകും എന്ന് മുന്നറിയിപ്പ് നൽകി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. കേരളം ഉത്തര കൊറിയയോ, സ്റ്റാലിന്റെ റഷ്യയോ അല്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ആർ.എസ്.പി മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിക്ക് പിന്നാലെയായിരുന്നു ഷിബു ബേബി ജോണിന്‍റെ പ്രതികരണം. ലാത്തിച്ചാർജിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.

കൊല്ലത്ത് ആർ.എസ്.പി മാര്‍ച്ചിനുനേരെ ഏകപക്ഷീയമായി ആക്രമണമഴിച്ചുവിട്ട പിണറായിയുടെ പൊലീസ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അടക്കം നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും നിഷ്ഠൂരമായി തല്ലിച്ചതച്ചുവെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. പ്രായം പോലും നോക്കാതെ എ.എ. അസീസിനു മേലുണ്ടായ ആക്രമണത്തെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വിഫലമാക്കിയത്.




ജനാധിപത്യകേരളത്തെ ഒരു ഏകാധിപത്യ പ്രവിശ്യയായി മാറ്റിയെടുക്കാമെന്നുള്ള ചിലരുടെ സ്വപ്‌നങ്ങളാണ് കേരളത്തിലെ തെരുവുകളെ ചോരക്കളങ്ങളാക്കിത്തീര്‍ക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളോ സമാധാനപരമായ സമരങ്ങളോ പോലും അവര്‍ക്ക് സഹിക്കാനാകുന്നില്ല. ഇതിനേക്കാള്‍ വലിയ ഏകാധിപതിയായിരുന്ന സര്‍ സി.പിയെ വെട്ടി നാടുകടത്തിയ പ്രസ്ഥാനമാണ് ആര്‍.എസ്.പി. ആ ഞങ്ങളെ നിങ്ങളുടെ കൈക്കരുത്ത് കൊണ്ട് തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കണ്ട.

എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുത്തും, പ്രതിഷേധിക്കുന്നവരെ ക്രൂരമായി മർദിച്ചും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒരിക്കലും ഭൂഷണമല്ല. പൊതുജനങ്ങളെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി ഈ രാജാവിനും വിദൂഷകകൂട്ടങ്ങള്‍ക്കും അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് ഓര്‍മിപ്പിക്കുകയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala is neither North Korea nor Stalin's Russia -Shibu baby john
Next Story