Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറിന്‍റെ...

സർക്കാറിന്‍റെ ദുർവ്യയം: കേരളം സാമ്പത്തിക ദുഃസ്ഥിതിയിലായി -വി.ഡി. സതീശൻ

text_fields
bookmark_border
vd satheeshan 78978676
cancel

കോ​ഴി​ക്കോ​ട്: നി​കു​തി കൃ​ത്യ​മാ​യി പി​രി​ക്കാ​ത്ത​തും ദു​ർ​ചെ​ല​വ് കൂ​ടി​യ​തും സം​സ്ഥാ​ന​ത്തി​ന് സാ​മ്പ​ത്തി​ക ദുഃ​സ്ഥി​തി​യു​ണ്ടാ​ക്കി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വി​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​എ​സ്.​എ​സ്.​പി.​എ) സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​നാ​വ​ശ്യ​ചെ​ല​വ് ചു​വ​ന്ന മ​ഷി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ന്ന രീ​തി ധ​ന​വ​കു​പ്പ് ഒ​ഴി​വാ​ക്കി. പ​ല​രു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ധ​ന​വ​കു​പ്പ​റി​യാ​ത്ത പ​ദ്ധ​തി​ക​ൾ​പോ​ലും മ​ന്ത്രി​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കു​ക​യാ​ണ്. കോ​വി​ഡ് കാ​ല​ത്താ​ണി​ത് കൂ​ടു​ത​ൽ ന​ട​ന്ന​ത്. വാ​റ്റി​ലെ നി​കു​തി സം​വി​ധാ​ന​മാ​ണ് ഇ​പ്പോ​ഴും ജി.​എ​സ്.​ടി​യി​ലു​ള്ള​ത്. ഇ​തി​ന് മാ​റ്റ​മു​ണ്ടാ​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. മെ​ഡി​സെ​പ് ഇ​ൻ​ഷു​റ​ൻ​സി​ൽ പോ​ലും ക​ബ​ളി​പ്പി​ക്ക​ലാ​ണ്. പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളെ ഇ​തി​ന്റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​നാ​യി​ട്ടി​ല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ, അ​ഡ്വ. പി.​എം. നി​യാ​സ്, പി.​എം. അ​ബ്ദു​റ​ഹി​മാ​ൻ, രാ​ജ​ൻ ഗു​രു​ക്ക​ൾ, എം.​പി. വേ​ലാ​യു​ധ​ൻ, അ​ഡ്വ. എം. ​രാ​ജ​ൻ, കെ.​സി. ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​ആ​ർ. കു​റു​പ്പി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. ജോ​സ​ഫ്, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ജി. ​പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ, ടി.​വി. ഗം​ഗാ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും.

‘കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ട​പെ​ട്ട് കെ.​എ​സ്.​എ​സ്.​പി.​എ​യെ വ​ഷ​ളാ​ക്ക​രു​​ത്’

കോ​ഴി​ക്കോ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വി​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​നാ​ണ് (കെ.​എ​സ്.​എ​സ്.​പി.​എ) കോ​ൺ​ഗ്ര​സി​ന്റെ ഏ​റ്റ​വും മി​ക​ച്ച പോ​ഷ​ക സം​ഘ​ട​ന​യെ​ന്നും പാ​ർ​ട്ടി നേ​താ​ക്ക​ളി​ട​പെ​ട്ട് അ​തി​നെ വ​ഷ​ളാ​ക്ക​രു​​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ സാ​ക്ഷി​യാ​ക്കി​യാ​ണി​ത് പ​റ​യു​ന്ന​ത്. അ​ടു​ക്കും ചി​ട്ട​യോ​ടെ​യാ​ണ് ഈ ​സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​ഷ​ക സം​ഘ​ട​ന​ക​ൾക്ക് ഇ​വ​രെ മാ​തൃ​ക​യാ​ക്കാം. പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളാ​യി നി​ൽ​ക്കു​ന്ന പെ​ൻ​ഷ​ൻ​കാ​ർ പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​തീ​ശ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial crisis
News Summary - Kerala is in financial crisis - V.D. Satishan
Next Story