സംസ്ഥാനം 3,000 കോടി കടമെടുക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനം 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങൾക്കായാണ് കടമെടുക്കുന്നതെന്ന് ധനവകുപ്പ് അറിയിച്ചു.
ഇതിനുള്ള ലേലം ഫെബ്രുവരി നാലിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
വിദഗ്ധ സമിതി റിപ്പോർട്ട് എപ്പോഴെന്ന് ഹൈകോടതി
കൊച്ചി: വൈദ്യുതി ബോർഡ് ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച വിദഗ്ധ സമിതി ശിപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ സമയപരിധി അറിയിക്കണമെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന്മേലുള്ള സമിതി റിപ്പോർട്ട് വൈകുന്നതായി കാട്ടി കേരള പവർ ബോർഡ് ഓഫിസേഴ്സ് ഫെഡറേഷനും ചില ജീവനക്കാരും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഇടക്കാല ഉത്തരവ്. എന്ന് റിപ്പോർട്ട് നൽകാനാവുമെന്നത് സർക്കാറും കെ.എസ്.ഇ.ബിയുമടക്കം വിശദീകരണം നൽകാനാണ് നിർദേശം. ഹരജി വീണ്ടും ഫെബ്രുവരി 11ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

