‘പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യുന്ന സർക്കാർ’; കേരളത്തിൽ മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി
text_fieldsന്യൂയോർക്ക്: 2016 മുതൽ കേരളത്തിൽ മാതൃകാഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭയുടെ ഭാഗമായി ടൈംസ്‌ക്വയറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ഹൈവേ വികസനവും ഗെയിൽ പൈപ്പ്‌ലൈനും യാഥാർഥ്യമാക്കി. പറഞ്ഞ കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണ് കേരളത്തിലെന്നും വാഗ്ദാനം നടപ്പാക്കിയതുകൊണ്ടാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി ന്യൂയോർക്കിൽ പറഞ്ഞു. മികച്ച ജനപങ്കാളിത്തമായിരുന്നു സമ്മേളനത്തിലുണ്ടായിരുന്നത്.
2016-ന് കേരളത്തിൽ വലിയ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ ഒന്നും നടക്കില്ല എന്ന ചിന്തയായിരുന്നു ജനങ്ങൾക്ക്. എന്നാൽ ഇടതുപക്ഷ സർക്കാർ വന്ന ശേഷം അത് മാറി. വ്യാവസായിക സൗഹാർദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 64,006 കുടുംബങ്ങൾ പരമ ദരിദ്ര കുടുംബങ്ങളുണ്ട്. 2025 നവംബർ ഒന്നിനകം ഇവരെ അതിൽനിന്ന് മോചിപ്പിക്കും. അങ്ങനെ പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും അതിനായി ലോക കേരളസഭയുടെ പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ഥ്യമാകും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിന് ലഭിച്ച മികച്ച സ്വീകാര്യത ലഭിച്ചതുവഴി, അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകള്‍ക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. ലോകകേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

