ഐ.പി.എസുകാർക്ക് സ്ഥലംമാറ്റം
text_fields
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.പി.എസുകാർക്ക് സ്ഥലംമാറ്റം. എ.ഡി.ജി.പിയും വൈദ്യുതി ബോർഡിലെ ചീഫ് വിജിലൻസ് ഓഫിസറുമായ നിതിൻ അഗർവാളിനെ പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടറായി സ്ഥാനം മാറ്റി. റെയിൽവേ എസ്.പി കെ.കെ. ജയമോഹൻ തിരുവനന്തപുരം ആഭ്യന്തര ചുമതല വിഭാഗത്തിലേക്ക് മാറ്റി. റെയിൽവേ എസ്.പി. കെ.കെ ജയമോഹനനെ എസ്.പി. ആഭ്യന്തര സുരക്ഷ എസ്.പിയായി നിയമിച്ചു.
തൃശൂർ റൂറൽ എസ്.പി എൻ. വിജയകുമാറിനെ പൊലീസ് ആസ്ഥാനത്ത് പരിശീലന വിഭാഗം അസിസ്റ്റൻറ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. എസ്.പി ജി.ശ്രീധരനെ(എച്ച്.എച്ച്. ഡബ്ല്യു^ഒന്ന് എച്ച്.ഒ. ൈക്രംബ്രാഞ്ച്) പോലിസ് ഹെഡ്ക്വാട്ടേഴ്സിലെ അസിസ്റ്റൻറ് ഇൻസെപ്കടർ ജനറൽ തസ്തികയിലേക്കും മാറ്റി.
തൃശൂർ സിറ്റി കമീഷണർ ടി. നാരായണനെ കെ.എ.പിയിലെ മൂന്നാം ബറ്റാലിയെൻറ കമാൻഡൻറായി നിയമിച്ചതായും അഡീഷനൽ സെക്രട്ടറി എൻ.ആർ. ശ്രീകുമാർ ഉത്തരവിറക്കി. കേപയിലെ അസിസ്റ്റൻറ് ഡയറക്ടർ (ട്രെയിനിങ്) കെ.കെ.അജിത്തിനെ കേപയിലെ അസിസ്റ്റൻറ് ഡയറക്ടർ ഔട്ട് ഡോറിലേക്കും നിലവിലെ ഔട്ട് ഡോർ അസിസ്റ്റൻറ് ഡയറക്ടർ ഷറഫലിയെ ആർ.ആർ.ആർ.എഫിലെ കമാൻഡൻറായി നിയമിച്ചതായും അഡീഷനൽ സെക്രട്ടറി സിംജി ജോസഫ് ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
