Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​ര​ക...

മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​പ​ണ​ന​കേ​ന്ദ്ര​മാ​യി കേ​ര​ളം മാ​റി​യ​താ​യി ക​ണ​ക്കു​ക​ൾ...

text_fields
bookmark_border
മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​പ​ണ​ന​കേ​ന്ദ്ര​മാ​യി കേ​ര​ളം മാ​റി​യ​താ​യി ക​ണ​ക്കു​ക​ൾ...
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​പ​ണ​ന​കേ​ന്ദ്ര​മാ​യി കേ​ര​ളം മാ​റി​യ​താ​യി ക​ണ​ക്കു​ക​ൾ. 2021ൽ 50 ​കോ​ടി​യോ​ളം രൂ​പ​യു​ടെ ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​ത് 3196 പേ​രാ​ണ്. 2020നെ ​അ​പേ​ക്ഷി​ച്ച് പ​ത്തി​ര​ട്ടി എം.​ഡി.​എം.​എ​യാ​ണ് 2021ൽ ​എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

പി​ടി​ച്ച ല​ഹ​രി​ക​ളി​ൽ ക​ഞ്ചാ​വ്​ ത​ന്നെ​യാ​ണ് മു​ന്നി​ൽ. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് പി​ടി​ച്ച​ത് 5632 കി​ലോ. ഏ​റ്റ​വും കൂ​ടു​ത​ൽ ക​ഞ്ചാ​വ് പി​ടി​ച്ച​ത് പാ​ല​ക്കാ​ട് നി​ന്നാ​ണ്- 1954 കി​ലോ. 760 ക​ഞ്ചാ​വ് ചെ​ടി​ക​ളും 16 കി​ലോ ഹ​ഷീ​ഷ് ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് 1184 കി​ലോ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്‍ത​ത് 3992 കേ​സാ​ണ്. ബ്രൗ​ൺ ഷു​ഗ​ർ, ഹോ​റോ​യി​ൻ. എം.​ഡി.​എം.​എ, എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പ് ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​ണ്. ഒ​രു കി​ലോ​യി​ല​ധി​കം നാ​ർ​കോ​ട്ടി​ക് ഗു​ളി​ക​ക​ളും പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ആ​ഘോ​ഷ​കാ​ല​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ല​ഹ​രി വേ​ട്ട ന​ട​ന്ന​ത്. ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം മു​ന്നി​ൽ​ക​ണ്ടു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ത്രം 10 കോ​ടി​യോ​ളം രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന്​ പി​ടി​ച്ചി​രു​ന്നു.

ഡി​സം​ബ​ർ 25ന് ​എ​റ​ണാ​കു​ളം ആ​ലു​വ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ൽ എ​ക്‌​സൈ​സ് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് കോ​ടി രൂ​പ​യു​ടെ എം.​ഡി.​എം.​എ പി​ടി​കൂ​ടി. സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ജ്യൂ​സ് പാ​ക്ക​റ്റു​ക​ളി​ലും പാ​നി പൂ​രി പാ​ക്ക​റ്റു​ക​ളി​ലു​മാ​യി കൊ​ണ്ടു​വ​ന്ന മ​യ​ക്കു​മ​രു​ന്നി​ന് അ​ര ഗ്രാ​മി​ന് 3000 രൂ​പ എ​ന്ന നി​ല​യി​ലാ​ണ് വി​ല്‍പ​ന.

യു​വാ​ക്ക​ൾ, പ്ര​ത്യേ​കി​ച്ച്​ സ്കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ല​ഹ​രി​മാ​ഫി​യ​യു​ടെ ഇ​ര​ക​ൾ. ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ള്‍ മു​ത​ല്‍ ഡോ​ക്ട​ര്‍മാ​ർ വ​രെ കേ​സി​ല്‍ പ്ര​തി​ക​ളാ​യി​ട്ടു​മു​ണ്ട്. ആ​ഗ​സ്റ്റ് മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ മാ​ത്രം 21 വ​യ​സ്സി​നു​താ​ഴെ​യു​ള്ള 163 പേ​രാ​ണ് ല​ഹ​രി​ക്ക​ട​ത്തി​ല്‍ പി​ടി​യി​ലാ​യ​ത്. 2020ല്‍ ​സ്തീ​ക​ളു​ള്‍പ്പെ​ടെ 3667 പേ​രാ​ണ് പ്ര​തി​ക​ളാ​യ​തെ​ങ്കി​ല്‍ 2021ല്‍ 3889 ​ആ​യി.

പെ​ട്ടെ​ന്ന്​ ത​ല​ക്കു​പി​ടി​ക്കു​ന്ന ല​ഹ​രി​ക​ള്‍ക്ക് ഗ്രാ​മി​ന്​ മൂ​ന്നു​ല​ക്ഷം വ​രെ​യാ​ണ് വി​ല. 2020 ല്‍ ​എ​ക്സൈ​സ് പി​ടി​ച്ച​ത് 564.11 ഗ്രാം ​എം.​ഡി.​എം.​എ ആ​ണെ​ങ്കി​ല്‍ 2021ൽ ​അ​ത് 6128.72 ഗ്രാ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquordrug mafiyabevarages
News Summary - Kerala intoxicated
Next Story