Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​പുട്​നിക്​ വാക്​സിൻ...

സ്​പുട്​നിക്​ വാക്​സിൻ നിർമ്മാണ യൂണിറ്റ്​ കേരളത്തിൽ തുടങ്ങാൻ റഷ്യയുമായി ചർച്ച ആരംഭിച്ചുവെന്ന്​ വ്യവസായമന്ത്രി

text_fields
bookmark_border
സ്​പുട്​നിക്​ വാക്​സിൻ നിർമ്മാണ യൂണിറ്റ്​ കേരളത്തിൽ തുടങ്ങാൻ റഷ്യയുമായി ചർച്ച ആരംഭിച്ചുവെന്ന്​ വ്യവസായമന്ത്രി
cancel

തിരുവനന്തപുരം: സ്​പുട്​നിക്​ വാക്​സിൻ നിർമ്മാണ യൂണിറ്റ്​ കേരളത്തിൽ തുടങ്ങാൻ റഷ്യയുമായി ചർച്ചകൾ ആരംഭിച്ചുവെന്ന്​ വ്യവസായ മന്ത്രി പി.രാജീവ്​. വാക്​സിൻ നിർമ്മാതാക്കളായ റഷ്യൻ ഡയറക്​ട്​ ഇൻവെസ്റ്റ്​മെന്‍റുമായാണ്​ ചർച്ചകൾ പുരോഗമിക്കുന്നതെന്നും പി.രാജീവ്​ അറിയിച്ചു.

ചീഫ്​ സെക്രട്ടറിയും റഷ്യൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്​. പ്രാഥമിക ചർച്ചകളാണ്​ ഇപ്പോൾ നടക്കുന്നത്​. വൈകാതെ ഇക്കാര്യത്തിൽ അന്തിമ ധാരണയിലെത്താൻ സാധിക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്​തമാക്കി.

വാക്​സിൻ നിർമാണ യൂണിറ്റ്​ കേരളത്തിൽ സ്ഥാപിക്കുന്നത്​ ജനങ്ങൾക്ക്​ ഗുണകരമാവും. നേരത്തെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ.എസ്​.ഡി.പിയുടെ വിദഗ്​ധസമിതി ലൈഫ്​ സയൻസ്​ പാർക്കിൽ വാക്​സിൻ നിർമ്മാണം ആരംഭിക്കുന്നതിനെ കുറിച്ച്​ പഠനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineCovid 19
News Summary - Kerala in Talks With Russia for Setting Up Sputnik V Manufacturing Unit: Minister
Next Story