Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടുലക്ഷം...

രണ്ടുലക്ഷം ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് സഹായം; കേരള ആഭ്യന്തര സെക്രട്ടറിക്ക് പ്രശംസ

text_fields
bookmark_border
രണ്ടുലക്ഷം ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് സഹായം; കേരള ആഭ്യന്തര സെക്രട്ടറിക്ക് പ്രശംസ
cancel

ന്യൂഡൽഹി: രാജ്യത്തെ രണ്ട് ലക്ഷം ഭക്ഷ്യ സംസ്കരണ യൂനിറ്റുകൾക്ക് പ്രധാനമന്ത്രിയുടെ മൈക്രോ ഫുഡ് പ്രോസസിങ് സംരംഭ പദ്ധതിക്കുകീഴിൽ സബ്സിഡിയോടെയുള്ള സാമ്പത്തിക സഹായം നേടിക്കൊടുത്തതിന് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് സെക്രട്ടറി കൂടിയായ അഡീഷനൽ ചീഫ് െസക്രട്ടറി മിൻഹാജ് ആലത്തിന് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ചിരാഗ് പാസ്വാന്റെയും കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് സെക്രട്ടറി അവിനാശ് ജോഷിയുടെയും പ്രശംസ.

പി.എം ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എൻറർപ്രൈസസ് (പി.എം.എഫ്.എം.ഇ) സ്കീം ലക്ഷ്യം പ്രതീക്ഷിച്ചതിലും നേരത്തേ കൈവരിച്ചതിന് ന്യൂഡൽഹി വാണിജ്യ ഭവനിൽ ഒരുക്കിയ ആഘോഷ ചടങ്ങിലാണ് 1996 ബാച്ച് ഐ.എ.എസ് ഓഫിസറായ മിൻഹാജ് ആലത്തെ ഇരുത്തി വകുപ്പ് മന്ത്രിയും സെക്രട്ടറിയും പ്രശംസ ചൊരിഞ്ഞത്. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന് പലരും കരുതിയ ഒരു പദ്ധതിയാണ് രണ്ടുലക്ഷം സംരംഭകരായ ഗുണഭോക്താക്കളെ സൃഷ്ടിക്കുന്നതിൽ ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന് നേതൃപരമായ പങ്കുവഹിച്ച് മിൻഹാജ് ആലം ഭംഗിയായി നടപ്പാക്കിയതെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു.

കേ​ര​ള​ത്തി​ന് വ​ലി​യ സാ​ധ്യ​ത​ -മി​ൻ​ഹാ​ജ് ആ​ലം ​

കേ​ര​ള​ത്തി​ൽ​നി​ന്ന് മാ​ത്രം 10,000ത്തിൽപ​രം സം​രം​ഭ​ക​ർ ഇ​തി​ന​കം ഗു​ണ​ഭോ​ക്താ​ക്ക​ളാ​യെ​ന്നും വ​ലി​യ വ്യ​വ​സാ​യ​ങ്ങ​ളി​ല്ലാ​ത്ത കേ​ര​ള​ത്തി​ൽ ഈ ​പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ചെ​റു​കി​ട ഭ​ക്ഷ്യ സം​സ്ക​ര​ണ സം​രം​ഭ​ങ്ങ​ൾ​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ളു​​ണ്ടെ​ന്നും മി​ൻ​ഹാ​ജ് ആ​ലം ‘മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു. 2020ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ വ​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ട്ടി​യി​ട്ടു​ണ്ട്.

ഭ​ക്ഷ്യ​സം​സ്ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്റെ സം​ബ്സി​ഡി​യോ​ടെ​യു​ള്ള വാ​യ്പ​ക​ൾ സം​രം​ഭ​ങ്ങ​ൾ​ക്ക് നേ​ടി​യെ​ടു​ക്കാ​വു​ന്ന പി.​എം ഫോ​ർ​മ​ലൈ​സേ​ഷ​ൻ ഓ​ഫ് മൈ​ക്രോ ഫു​ഡ് ​പ്രോ​സ​സി​ങ് എ​ൻ​റ​ർ​പ്രൈ​സ​സ് സ്കീം ​വി​വ​ര​ങ്ങ​ൾ പി.​എം.​എ​ഫ്.​എം.​ഇ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. എ​ല്ലാ ജി​ല്ല​ക​ളി​ലും ജി​ല്ല റി​സോ​ഴ്സ് പേ​ഴ്സ​ൺ​സി​ന്റെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:subsidyChirag Paswanfood processingKeralaMicro Enterprises
News Summary - Kerala IAS Officer Minhaj Alam Praised For Securing Aid To 2 Lakh Food Processing Units
Next Story