പൊലീസുകാരെ അകലം പാലിക്കൂ; കടത്തിണ്ണയിലുറങ്ങിയ മനുഷ്യന്‍റെ ജാഗ്രതക്ക് കൈയടിച്ച് ലോകം -VIDEO
text_fieldsകോഴിക്കോട്: കടത്തിണ്ണയിൽ ഉറങ്ങുന്ന മനുഷ്യൻ കോവിഡിനെതിരെ കാട്ടിയ ജാഗ്രതക്ക് കൈയടിക്കുകയാണ് ലോകം. കോഴിക്കോട് പേരാമ്പ്രയിൽ നിന്നുള്ള ദൃശ്യമാണ് കോവിഡ് കാലത്ത് പുലർത്തേണ്ട ജാഗ്രതയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടി അന്താരാഷ ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ പ്രകീർത്തിക്കുന്നത്.
ഏപ്രിൽ എട്ടിന് നടന്ന സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യമാണ് വ് യാപകമായി പ്രചരിക്കുന്നത്. കടത്തിണ്ണയിൽ കിടന്നുറങ്ങുന്നയാൾക്ക് നൽകാൻ ഭക്ഷണപ്പൊതിയുമായി വരികയാണ് മൂന്ന് പൊലീസുകാർ. എന്നാൽ, പൊലീസുകാർ അടുത്തേക്ക് വരുമ്പോൾ കടത്തിണ്ണയിൽ കിടന്നയാൾ എഴുന്നേറ്റ് അവരെ തടയുകയാണ്.
തന്‍റെ അടുത്തേക്ക് വരാതെ കൃത്യമായ അകലം പാലിക്കാൻ പൊലീസിനോട് നിർദേശിക്കുന്ന ഇയാൾ ഭക്ഷണപ്പൊതി വെക്കേണ്ട സ്ഥലം കല്ലുകൊണ്ട് വരച്ച് അടയാളപ്പെടുത്തുന്നു. പൊലീസുകാർ നടന്നകന്ന ശേഷം ഭക്ഷണപ്പൊതി സ്വീകരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
#kerala:This video will make your day. While cops of Perambra police station,kozhikode gave food 2 a homeless man, he apparently trys2 follow social distancing. Watch till the end @CNNnews18 #covid19 #SocialDistancing pic.twitter.com/ijd4isV8or
— Neethu Reghukumar (@Neethureghu) April 10, 2020
സമൂഹ അകലം പാലിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഇദ്ദേഹം പ്രവൃത്തിയിലൂടെ കാട്ടിയതെന്ന് വിഡിയോ പങ്കുവെച്ചവർ അഭിപ്രായപ്പെടുന്നു. ഭക്ഷണപ്പൊതിയുമായെത്തിയ പൊലീസുകാർക്കും ഏറെ അഭിനന്ദനമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
