Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോളജ് അവധി ഹോസ്റ്റലുകള്‍ക്കും ബാധകം; കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

text_fields
bookmark_border
അക്കാദമിക്ക് ആവശ്യങ്ങള്‍ക്ക് മാത്രം അനുമതിയോടെ തങ്ങാം
കോളജ് അവധി ഹോസ്റ്റലുകള്‍ക്കും ബാധകം; കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജ് ഹോസ്റ്റലുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. അനധികൃത താമസക്കാരെ ഹോസ്റ്റലുകളിൽ അനുവദിക്കില്ല. സർവകലാശാലകൾക്കും കോളജുകൾക്കും അവധിയാണെങ്കിൽ അത് ഹോസ്റ്റലുകൾക്കും ബാധകമാക്കി ഉത്തരവ് പുറത്തിറക്കി.

തലസ്ഥാനത്ത് കഴിഞ്ഞ ദിവസം യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലുമായി ബന്ധപ്പെട്ട് അതിക്രമങ്ങളുണ്ടായ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്ര മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഹോസ്റ്റലുകളിലെ വാർഡൻ, ട്യൂട്ടർ നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവർത്തനം, അനധികൃത താമസക്കാരെ ഒഴിവാക്കൽ എന്നിവ സംബന്ധിച്ചാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കുലർ ഇറക്കിയത്.

ഹോസ്റ്റൽ നടത്തിപ്പിന് ഡ്രോയിങ് ആൻഡ് ഡിസ്ബർസിങ് അധികാരമുള്ള അധ്യാപകരെ വാർഡനായി പ്രിൻസിപ്പൽമാർ നിയമിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഹോസ്റ്റലുകളിൽ അനധികൃതമായി ആളുകൾ തങ്ങുന്നത് തടയാൻ വാർഡൻമാർക്ക് കർശന നിർദേശമുണ്ട്. അതാത് കോളജുകളിലെ വിദ്യാർഥികൾ മാത്രമാണ് ഹോസ്റ്റലുകളിൽ പ്രവേശനം നേടിയതെന്ന് ഇവർ ഉറപ്പുവരുത്തണം. പുറത്തുനിന്നുള്ളവരോ അനധികൃത താമസക്കാരോ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ പ്രിൻസിപ്പലിനെ വാർഡൻ രേഖാമൂലം അറിയിക്കുകയും നേരിട്ട് ഇടപെട്ട് ഒഴിവാക്കുകയും വേണം. സാധ്യമായില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കണം.

സർവകലാശാലകള്‍ക്കും കോളജുകള്‍ക്കും അവധിയായിരിക്കുമ്പോള്‍ ഹോസ്റ്റലുകൾക്കും അവധിയാക്കണമെന്നാണ് നിർദേശം. അക്കാദമിക്ക് ആവശ്യങ്ങള്‍ക്ക് മാത്രം അവധിക്കാലത്ത് അനുമതിയോടെ തങ്ങാൻ അനുമതി നൽകാം. സർവകലാശാലകൾ മധ്യവേനലവധി (ഏപ്രിൽ-മേയ്) പ്രഖ്യാപിക്കുമ്പോൾ കോളജുകൾക്കൊപ്പം ഹോസ്റ്റലുകൾക്കും അവധിയായിരിക്കും. എന്നാൽ, സർവകലാശാല പരീക്ഷകളോ സെമസ്റ്റർ ക്ലാസുകളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടെങ്കിൽ പരീക്ഷാ ടൈംടേബിളോ ക്ലാസ് ഷെഡ്യൂളോ ഹാജരാക്കി ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷമേ മാർച്ച് 31ന് ശേഷവും ഹോസ്റ്റലുകൾ പ്രവർത്തിക്കാൻ പാടുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Higher Education Department Tightens Regulations for College Hostels
Next Story