Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ് ചാണ്ടിയുടേത് മനഃപൂർവമായ കയ്യേറ്റമായി കാണുന്നില്ലെന്ന് ഹൈകോടതി

text_fields
bookmark_border
തോമസ് ചാണ്ടിയുടേത് മനഃപൂർവമായ കയ്യേറ്റമായി കാണുന്നില്ലെന്ന് ഹൈകോടതി
cancel

കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടിയുടേത് മനഃപൂർവമായ കയ്യേറ്റമായി കാണുന്നില്ലെന്ന് ഹൈകോടതിയുടെ നിരീക്ഷണം. മൂന്ന് മാസത്തിനകം സർവ്വേ പൂർത്തിയാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് കഴിഞ്ഞ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം. 

കക്ഷികൾക്ക് നോട്ടീസ് നൽകി അവരെയും കേൾക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതോടെ കായൽ കയ്യേറ്റ കേസിൽ തോമസ് ചാണ്ടിക്കെതിരായ ഹരജികൾ ഹൈകോടതി തീർപ്പാക്കി. തോമസ് ചാണ്ടിക്ക് തൽക്കാലികാശ്വാസം നൽകുന്ന വിധിയാണിത്.

കൈനകരി പഞ്ചായത്തംഗമായ വിനോദും സി.പി.ഐ നേതാവ് മുകുന്ദനുമാണ് ചാണ്ടിക്കെതിരെ ഹരജി സമർപിച്ചത്. ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഹരജി നൽകിയ വിനോദ് വ്യക്തമാക്കി.

കായൽകയ്യേറ്റ കേസിൽ നേരത്തേ കലക്ടർ നൽകിയ അന്വേഷണ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി നൽകിയ ഹരജി ഹൈകോടതി തള്ളുകയും ചാണ്ടിക്കെതിരെ രൂക്ഷവിമർശം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുയുണ്ടായി. ഹൈകോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രിംകോടതിയിൽ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Highcourt on case against Thomas Chandy -Kerala news
Next Story