Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജിലൻസ്​ ഡയറക്​ടറെ...

വിജിലൻസ്​ ഡയറക്​ടറെ മാറ്റാത്തത്​ എന്തു​െകാണ്ടെന്ന്​ ഹൈകോടതി

text_fields
bookmark_border
വിജിലൻസ്​ ഡയറക്​ടറെ മാറ്റാത്തത്​ എന്തു​െകാണ്ടെന്ന്​ ഹൈകോടതി
cancel

കൊച്ചി: വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാന സർക്കാറിനോട് ഹൈകോടതി. സംസ്ഥാനത്ത് വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുകയാണ്. ഈ വിജിലന്‍സ് ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നും  സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു.  വിജിലന്‍സ് അന്വേഷണം നേരിടുന്ന രണ്ട് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍.

 ഇത് രണ്ടാം തവണയാണ്  വിജിലന്‍സിനെതിരെ ഹൈകോടതി പരാമർശം നടത്തുന്നത്.  സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് ഹൈകോടതി നേരത്തെ വിമര്‍ശം ഉന്നയിച്ചിരുന്നു.  ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസും ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതും അന്വേഷിക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി പരിഗണിക്കവെയായിരുന്നു അന്ന് കോടതിയുടെ വിമർശം.

Show Full Article
TAGS:high court kerala vigilance anti corruption bureau 
Next Story