വിധികളും ഇടക്കാല ഉത്തരവുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കണം –ഹൈകോടതി
text_fieldsകൊച്ചി: ജഡ്ജിമാര്‍ ഒപ്പിട്ടശേഷം വിധികളുടെയും ഇടക്കാല ഉത്തരവുകളുടെയും പകര്‍പ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാന്‍ പബ്ളിക് റിലേഷന്‍സ് ഓഫിസില്‍ ലഭ്യമാക്കണമെന്ന് ഹൈകോടതി. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങളത്തെുടര്‍ന്ന് സ്വമേധയാ കോടതി സ്വീകരിച്ച ഹരജിയും ഇതുമായി ബന്ധപ്പെട്ട മറ്റ് കേസുകളും പരിഗണിക്കുന്ന ഫുള്‍ ബെഞ്ചിന്‍േറതാണ് ഉത്തരവ്. കക്ഷികളോട് വിശദീകരണം തേടി നോട്ടീസ് ഉത്തരവിട്ട കോടതി കേസ് ജനുവരി 11ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
2016 ജൂലൈ 19നും 20നും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ കോടതിക്കകത്തും പുറത്തുമുണ്ടായ പ്രശ്നങ്ങളത്തെുടര്‍ന്ന് സുഗമമായ രീതിയില്‍ കോടതി വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനുള്ള അവസരം പുന$സ്ഥാപിക്കപ്പെട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കുന്നതിനെതിരെ അഭിഭാഷകരുടെ എതിര്‍പ്പ് നീണ്ടു. ജഡ്ജിമാരുടെ ചേംബറുകളിലെ പി.എസ്, പി.എ ഓഫിസുകളില്‍നിന്ന് നേരത്തേ വാര്‍ത്തകള്‍ പരിശോധനക്ക് ലഭിച്ചിരുന്ന രീതിക്ക് തടസ്സം നേരിടുകയും ചെയ്തു. താല്‍ക്കാലികമെന്നപേരില്‍ അടച്ചുപൂട്ടിയ മീഡിയ റൂം പിന്നീട് തുറന്നിട്ടില്ല.
പ്രധാനപ്പെട്ട പല ഉത്തരവുകളും പരിശോധിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംവിധാനമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ഒപ്പിട്ട ഉത്തരവുകള്‍ ലഭ്യമാക്കണമെന്ന ഉത്തരവ് ഫുള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. ഒപ്പിട്ട ഉത്തരവുകളും വിധിന്യായങ്ങളും പി.ആര്‍ ഓഫിസിലത്തെി പരിശോധിക്കാനും എഴുതിയെടുക്കാനുമാണ് അവസരമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
