നാറാത്ത് കേസ്: യു.എ.പി.എ ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: കണ്ണൂര്‍ നാറാത്ത് ആയുധപരിശീലന ക്യാമ്പ് സംഘടിപ്പിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ഹൈകോടതി ഒഴിവാക്കി. അതേസമയം പ്രതികള്‍ക്ക് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി വിധിച്ച തടവുശിക്ഷ ഒരുവര്‍ഷംകൂടി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വര്‍ധിപ്പിച്ചു. വിവിധ വകുപ്പുകളിലായി ഒന്നാം പ്രതി ഒഴികെയുള്ളവര്‍ക്ക് കീഴ്കോടതി വിധിച്ച അഞ്ചുവര്‍ഷ തടവ് ആറ് വര്‍ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. ഒന്നാം പ്രതിയുടെ ശിക്ഷ ഏഴില്‍നിന്ന് ആറ് വര്‍ഷമായി കുറച്ചു. എന്‍.ഐ.എ കോടതി വിധിക്കെതിരെ കേസിലെ 21 പ്രതികളും ശിക്ഷ കൂട്ടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയും സമര്‍പ്പിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്.
2013 ഏപ്രില്‍ 23ന് നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍െറ കെട്ടിടത്തില്‍നിന്നാണ് പൊലീസ് 22 പേരെ കസ്റ്റഡിയിലെടുത്തത്. കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധപ്രവര്‍ത്തനത്തിന് സംഘം ചേരല്‍, ഇരുമതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് ശ്രമിക്കല്‍, യു.എ.പി.എ 18, 18എ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍, ആയുധനിയമത്തിലെ 25, 27 വകുപ്പുകള്‍, സ്ഫോടകവസ്തു നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ എന്നിവയാണ് എന്‍.ഐ.എ ചുമത്തിയിരുന്നത്. യു.എ.പി.എ വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തുന്നതിനുള്ള തെളിവുകള്‍ കണ്ടത്തൊനായിട്ടില്ളെന്ന് ഹൈകോടതി വ്യക്തമാക്കി. മതസ്പര്‍ധ, ദേശവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ), 153 (ബി) വകുപ്പുകളും ഹൈകോടതി ഒഴിവാക്കി. ആയുധ നിയമത്തിലെ ആയുധം ഉപയോഗിച്ചത് സംബന്ധിച്ച 27 വകുപ്പും ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
