You are here

തോമസ് ചാണ്ടിയുടെ ഹരജി ഹൈകോടതി തള്ളി

  • 'കോടതിയെ കൂട്ടുപിടിച്ച് അധികാരത്തിൽ തുടരാനാകില്ല'

  • മന്ത്രിയെ അയോഗ്യനാക്കേണ്ട സാഹചര്യം

11:02 AM
14/11/2017

െകാ​ച്ചി: മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​ക്ക്​ ഹൈ​കോ​ട​തി​യു​ടെ​ ക​ന​ത്ത പ്ര​ഹ​രം. മാർത്താണ്ഡം കാ​യ​ൽ കൈ​യ്യേ​റ്റ​ക്കേ​സി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ എ​തി​ർ​ക​ക്ഷി​യാ​ക്കി മ​ന്ത്രി ന​ൽ​കി​യ ഹ​ര​ജി രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ത്തോ​ടെ ഹൈ​കോ​ട​തി ത​ള്ളി. 

മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ത​ക​ർ​ക്കു​ന്ന ന​ട​പ​ട​ി​യാ​ണി​തെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച കോ​ട​തി, ഹ​ര​ജി​ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും വ്യ​ക്​​ത​മാ​ക്കി. അ​തേ​സ​മ​യം, ക​ല​ക്​​ട​റ​ട​ക്ക​മു​ള്ള അ​ധി​കൃ​ത​രെ സ​മീ​പി​ച്ച്​ ത​​െൻറ വാ​ദ​ങ്ങ​ൾ രേ​ഖാ​മൂ​ലം അ​വ​ത​രി​പ്പി​ക്കാ​മെ​ന്നും ഇ​തി​ന്​ പ്ര​ത്യേ​ക ഉ​ത്ത​ര​വ്​ ന​ൽ​കു​ന്നി​ല്ലെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച്​ അ​റി​യി​ച്ചു. സ​ർ​ക്കാ​റി​നെ ഒ​ന്നാം എ​തി​ർ​ക​ക്ഷി​യാ​ക്കി​യ ഹ​ര​ജി​ക്കാ​ര​ൻ മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച ബെ​ഞ്ച്, മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടാ​യ തീ​രു​മാ​ന​ത്തെ ചോ​ദ്യം​ചെ​യ്ത്​ മ​ന്ത്രി​ത​ന്നെ ഹ​ര​ജി ന​ൽ​കി​യ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണി​തെ​ന്നും പ​റ​ഞ്ഞു. 

കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ല ക​ല​ക്​​ട​റു​ടെ റി​പ്പോ​ർ​ട്ട്​ റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​തി​േ​ന്മ​ൽ തു​ട​ർ ന​ട​പ​ടി ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​െ​പ്പ​ട്ടു​ള്ള ഹ​ര​ജി​യി​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി​യെ​യാ​ണ്​ പ്ര​ധാ​ന എ​തി​ർ​ക​ക്ഷി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളാ​യ എ​ല്ലാ​വ​ർ​ക്കും കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. മ​ന്ത്രി​സ​ഭ​യെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​​ൾ പൊ​തു​ജ​ന മ​ധ്യേ പി​ന്തു​ണ​ക്കാ​ൻ ഒാ​രോ മ​ന്ത്രി​യും ബാ​ധ്യ​സ്​​ഥ​നാ​ണ്. തീ​രു​മാ​ന​ങ്ങ​ളു​ടെ ര​ഹ​സ്യ സ്വ​ഭാ​വം സൂ​ക്ഷി​ക്കു​ന്ന​തും പൊ​തു തീ​രു​മാ​ന​ത്തി​ന്​ ​​െഎ​ക്യ​ദാ​ർ​ഢ്യം ​പ്ര​ഖ്യാ​പി​ക്കു​ന്ന​തും കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​ത്തി​​െൻറ ​പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്. തീ​രു​മാ​ന​ത്തോ​ട്​ ഹ​ര​ജി​ക്കാ​ര​​െൻറ വ്യ​ക്​​തി​പ​ര​മാ​യ എ​തി​ർ​പ്പ്​ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള മ​​റ്റ്​ കാ​ബി​ന​റ്റം​ഗ​ങ്ങ​ളോ​ടു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ്​ പ്ര​ക​ട​മാ​ക്ക​ു​ ന്ന​ത്. മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​ന​​ത്തി​നെ​തി​രെ വ്യ​ക്​​തി​പ​ര​മാ​യി പൊ​തു​വാ​യ പ​ര​സ്യ പ്ര​തി​ക​ര​ണം പാ​ടി​ല്ല. മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​ത്തി​​െൻറ അ​ടി​സ്​​ഥാ​ന ത​ത്ത്വം​ത​ന്നെ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നുഛേ​ദം 164 (2) പ്ര​കാ​രം എ​ല്ലാ മ​ന്ത്രി​മാ​രും ഒ​ന്നു​പോ​ലെ കൂ​ട്ടാ​യ്​​മ​യോ​ടെ എ​ന്ന​താ​ണ്. 

ത​നി​ക്കെ​തി​രെ ത​ന്നെ​യാ​ണ്​ മ​ന്ത്രി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​മി​ന​ൽ കേ​സു​ണ്ടാ​കു​േ​മ്പാ​ൾ ഒ​രേ സ​മ​യം വ്യ​ക്​​തി​യാ​യി​രി​ക്കു​ക​യും അ​ല്ലാ​ത്ത​പ്പോ​ൾ മ​ന്ത്രി​യാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​െ​ല്ല​ന്നും​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി. 

ഭ​ര​ണ​നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ​െ​ക്ക​തി​രു​മാ​ണ്​ തോ​മ​സ്​ ചാ​ണ്ടി​യു​ടെ ഹ​ര​ജി. ഭൂ ​സം​ര​ക്ഷ​ണ, നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത​ട സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ല ക​ല​ക്​​ട​ർ​ക്ക്​ അ​ധി​കാ​ര​മു​ണ്ട്. 

ക​ല​ക്​​ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ ഹ​ര​ജി​ക്കാ​ര​​െൻറ പേ​ര്​ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. വാ​ട്ട​ർ വേ​ൾ​ഡ്​ ക​മ്പ​നി​ക്കെ​തി​രെ​യാ​ണ്​ ആ​രോ​പ​ണ​ങ്ങ​ളു​ള്ള​ത്. ത​​െൻറ പേ​രി​ല്‍ ഭൂ​മി​യി​ല്ലെ​ന്ന തോ​മ​സ് ചാ​ണ്ടി​യു​ടെ വാ​ദ​വും കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി. ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ ഇ​രു ജ​ഡ്‌​ജി​മാ​രും വി​ധി​ന്യാ​യ​ത്തി​ൽ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന അ​പൂ​ർ​വ​ത​യുമുണ്ടാ​യി.

COMMENTS