Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീകൾ ഓണത്തിനണിഞ്ഞ വസ്ത്രത്തെക്കുറിച്ച് പരാമർശം; അഭിഭാഷകനെതിരെ പരാതി

text_fields
bookmark_border
സ്ത്രീകൾ ഓണത്തിനണിഞ്ഞ വസ്ത്രത്തെക്കുറിച്ച് പരാമർശം; അഭിഭാഷകനെതിരെ പരാതി
cancel

കൊച്ചി: സ്ത്രീവിരുദ്ധ പരാമർശത്തിന് ഹൈകോടതി അഭിഭാഷകനെതിരെ പരാതി. അഡ്വ. രാജേഷ് വിജയനെതിരെ കേരള ഹൈകോടതി സ്റ്റാഫ് അസോസിയേഷനാണ് ബാർ കൗൺസിലിന് പരാതി നൽകിയത്.

ഹൈകോടതിയിലെ വനിതാ ജീവനക്കാർ ഓണാഘോഷത്തിനണിഞ്ഞ വസ്ത്രത്തെക്കുറിച്ചായിരുന്നു അഡ്വ. രാജേഷ് വിജയന്‍റെ സ്ത്രീവിരുദ്ധ പരാമർശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യ പരാമർശം നടത്തിയത്. തുടർന്ന് വിവാദമായതോടെ ആ പോസ്റ്റ് പിൻവലിച്ച് മറ്റൊരു പോസ്റ്റിടുകയായിരുന്നു.

ഇതിലും സ്ത്രീവിരുദ്ധ പരാമർശമാണ് രാജേഷ് നടത്തിയത്. അച്ചടക്ക നടപടി ആവശ്യപ്പെട്ടാണ് അഡ്വ. രാജേഷിനെതിരെ പരാതി നൽകിയത്. പരാതിയെ തുടർന്ന് രാജേഷിനോട് ബാർകൗൺസിൽ വിശദീകരണം തേടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala High Court staff association lodges complaint against lawyer for offensive remarks
Next Story