പൊലീസ് അസോസിയേഷനുകൾ പിരിച്ചു വിട്ട സർക്കാർ ഉത്തരവ് റദ്ദാക്കി
text_fieldsകൊച്ചി: പൊലീസ് സംഘടനകളുടെ ഘടന മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭരണസമിതി പിരിച്ചുവിട്ട് ജൂലൈ 27ന് പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് റദ്ദാക്കിയത്.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) ഇല്ലാതാക്കി. പകരം സിവിൽ പൊലീസ് ഓഫിസർ മുതൽ ഗ്രേഡ് എസ്.ഐ വരെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള പൊലീസ് അസോസിയേഷനും എസ്.ഐ മുതൽ എസ്.പി വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും രൂപവത്കരിച്ചായിരുന്നു പുനഃസംഘടന. അസോസിയേഷനുകൾ അസാധുവാക്കി അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ച ഉത്തരവുകൾ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.പൊലീസ് അസോസിയേഷനുകൾക്ക് അംഗീകാരം നൽകാനോ, നിരസിക്കാനോ, പിൻവലിക്കാനോ ഉള്ള അധികാരം സംസ്ഥാന സർക്കാറിനില്ലെന്ന് കോടതി വിലയിരുത്തി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇതിനുള്ള അധികാരമുള്ളത്. അസോസിയേഷന്റെ ബൈലോകൾക്ക് വിരുദ്ധമായും അംഗങ്ങളുടെ അനുമതിയില്ലാതെയും ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക നിക്ഷേപങ്ങൾ, മറ്റ് വസ്തുവകകൾ എന്നിവ കൈകാര്യം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

