കൈവശാവകാശ രേഖക്കുള്ള അപേക്ഷക്കൊപ്പം സത്യവാങ്മൂലം നൽകുന്നത് ഉചിതമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കൈവശാവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയോടൊപ്പം ഭൂമി പതിച്ചു നൽകിയതാണോയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം കൂടി വാങ്ങുന്നത് ഉചിതമാണെന്ന് ഹൈകോടതി. അപേക്ഷയിൽ ഇക്കാര്യം പരിശോധിക്കാൻ നിലവിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് സംവിധാനമില്ലെന്ന സർക്കാർ വിശദീകരണത്തെ തുടർന്നാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഭൂമി ഏതാവശ്യത്തിനു പതിച്ചു നൽകിയതാണെന്ന് കൈവശാവകാശ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണമെന്ന ഉത്തരവ് സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് ഇടുക്കി സ്വദേശിനി മേരി ജോസഫ് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് ഹൈകോടതി പരിഗണിക്കുന്നത്.
കൈവശാവകാശ സർട്ടിഫിക്കറ്റിൽ ഭൂമി ഏതാവശ്യത്തിനാണ് പതിച്ചുനൽകിയതെന്ന് രേഖപ്പെടുത്താത്തത് ഗൗരവമുള്ള വിഷയമാണെന്നും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിക്ക് ഇടപെേടണ്ടി വരുമെന്നും നേരത്തേ സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
തുടർന്നാണ് ഭൂമി പതിച്ചു നൽകിയ വിവരങ്ങളില്ലാത്തതിനാൽ കൈവശാവകാശ സർട്ടിഫിക്കറ്റിൽ അതു രേഖപ്പെടുത്താൻ ബുദ്ധിമുട്ടാണെന്നും സർക്കാർവക ഭൂമിയുടെ വിവരങ്ങൾ വെബ്പോർട്ടലിൽ നൽകാൻ നടപടിയെടുക്കുന്നുണ്ടെന്നും സർക്കാർ വിശദീകരിച്ചത്. ഇതിനു കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

