Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർണാടക റോഡുകൾ...

കർണാടക റോഡുകൾ അടച്ചത്​ മനുഷ്യത്വരഹിതം -കേരള ഹൈകോടതി

text_fields
bookmark_border
കർണാടക റോഡുകൾ അടച്ചത്​ മനുഷ്യത്വരഹിതം -കേരള ഹൈകോടതി
cancel

കൊച്ചി: കേരള - കർണാടക അതിർത്തിയിലെ, കാസർകോട്​ റോഡുകൾ അടച്ച കർണാടകയുടെ നിലപാട്​ മനുഷ്യത്വ രഹിതമെന്ന് കേരള ​ ഹൈകോടതി. കോവിഡ്​ കാരണം മാത്രമല്ല മറ്റു കാരണങ്ങൾ കൊണ്ട്​ ആളുകൾ മരിച്ചാൽ ആര്​ ഉത്തരം പറയുമെന്നും കോടതി ചോ ദിച്ചു.

കേന്ദ്രത്തിൻെറ കീഴിലുള്ള ദേശീയ പാത അടക്കാൻ ഒരു സംസ്​ഥാനത്തിനും അധികാരമില്ല. മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇട​പെടുമെന്നും ഹൈകോടതി വ്യക്തമാക്കി.

അതേസമയം കാസർകോട്​ നിന്ന്​ ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന്​ ഹൈകോടതിയെ കർണാടക അറിയിച്ചു. രോഗ ബാധിത ​പ്രദേശങ്ങളെ വേർതിരിക്കുക മാത്രമാണ്​​ ചെയ്​തത്​. ഇതിനായാണ്​ റോഡുകൾ അടച്ചതെന്നും കർണാടക അറിയിച്ചു.

കേരള അതിർത്തിയിൽ 200 മീറ്ററോളം കർണാടക അതിക്രമിച്ചുകയറിയെന്ന്​ ചൂണ്ടിക്കാട്ടി കേരളമാണ്​ ഹൈകോടതിയെ ​സമീപിച്ചത്​. കർണാടക- കാസർകോട്​ അതിർത്തിയിലെ പാത്തോർ റോഡാണ്​ കർണാടക അടച്ചത്​. തലപ്പാടി ദേശീയ പാത അടക്കം അഞ്ചുറോഡുകൾ മണ്ണിട്ട്​ അട​ച്ചത്​ മനുഷ്യത്വ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.

രാജ്യത്ത്​ ലോക്ക്​ ഡൗൺ പ്രഖ്യാപിച്ചതിന്​ പിന്നാ​ലെയാണ്​ കർണാടക സർക്കാർ കാസർകോട്​ അതിർത്തിയിലെ റോഡുകൾ മണ്ണിട്ട്​ അടച്ചത്​. ഇതോടെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക്​ ചികിത്സക്ക്​ അടക്കം മംഗലാപുരത്തേക്ക്​ പോകാൻ കഴിയാതെയായി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:border blocked
News Summary - Kerala High Court Karnataka Kerala Border Roads Closed -Kerala news
Next Story