ഹൈേകാടതിയിൽ നിന്ന് മറ്റ് കേസ് ഫയലുകൾ നഷ്ടപ്പെേട്ടാ എന്നത് അന്വേഷിക്കാൻ സാധ്യത
text_fieldsകൊച്ചി: മലബാർ സിമൻറ്സുമായി ബന്ധപ്പെട്ടതല്ലാത്ത ഹരജി ഫയലുകൾ ഹൈകോടതിയിൽനിന്ന് നഷ്ടപ്പെട്ടിട്ടുേണ്ടായെന്നത് അന്വേഷിക്കാൻ സാധ്യത. മലബാർ സിമൻറ്സ് അഴിമതിക്കേസിലെ ഹരജികളുടെ ഫയലുകൾ കാണാതായ സംഭവത്തിൽ ഹൈകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന്, ഹൈകോടതിയുടെ വിജിലൻസ് വിഭാഗം നടപടി തുടങ്ങി. മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട് പലപ്പോഴായി ഹരജിക്കാർ സമർപ്പിച്ച 20 രേഖകളുടെ പകർപ്പ് കാണാതായവയിൽ പെടും.
കേസുകളിലെ സർക്കാറിെൻറ നിലപാട് വ്യക്തമാക്കുന്ന രേഖകൾ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവയുടെ മൂന്നുസെറ്റ് പകർപ്പുകളിൽ രണ്ട് സെറ്റ് നഷ്ടപ്പെട്ടു. 54 പേജ് വരുന്ന ഇവയുടെ ഒരു സെറ്റ് ഹൈകോടതിയിൽ ഉള്ളതിനാൽ കേസ് നടത്തിപ്പിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, പല തവണയായി കേസ് ഫയലുകൾ നഷ്ടപ്പെടുന്ന പ്രവണത കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്നാണ് ഹരജിക്കാരനായ ജോയി കൈതാരത്തിെൻറ നിലപാട്. അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ഉള്ളവർ എതിർകക്ഷികളായ കേസിെൻറ ഫയലുകൾ കാണാതാവുന്നത് ഇവരുടെ ഗൂഢതന്ത്രത്തിെൻറ ഭാഗമാണെന്നും ജോയി കൈതാരം പറയുന്നു.
മലബാർ സിമൻറ്സ് അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം തേടി ജോയി കൈതാരം നൽകിയ ഹരജിയുൾപ്പെടെയുള്ള ഫയലാണ് കാണാതായത്. സംഭവം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്. അടിയന്തര നടപടികൾക്കും മാർഗ നിർദേശങ്ങൾക്കുമായി ഇടക്കാല ഉത്തരവ് ആക്ടിങ് ചീഫ് ജസ്റ്റിസിെൻറ പരിഗണനക്ക് സമർപ്പിക്കാനും നിർദേശിച്ചിരുന്നു. ഇതാണ് കൂടുതൽ അന്വേഷണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
