Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​സ​പ്പ​ടി: പി​ണ​റാ​യി​യു​ടെ അ​പ്പീ​ൽ തി​ങ്ക​ളാ​ഴ്ച ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കും

text_fields
bookmark_border
Pinarayi Vijayan
cancel

കൊ​ച്ചി: സി.​എം.​ആ​ർ.​എ​ൽ-​എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ ടി. ​വീ​ണ, മ​രു​മ​ക​നും മു​ൻ മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ഇ​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ സി.​പി.​എം നേ​താ​വ് പി. ​നി​ഖി​ൽ, കെ. ​വാ​രി​സ്, ഷൈ​ജ​ൽ, എം. ​ന​ന്ദു​ലാ​ൽ എ​ന്നി​വ​ർ ന​ൽ​കി​യ അ​പ്പീ​ലാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പി​ൽ ന​ൽ​കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കു​ക​യും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം 10 ദി​വ​സ​ത്തേ​ക്ക് ത​ട​യു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് നേ​ര​ത്തെ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണ​ന​ക്കെ​ത്തു​ന്ന​ത്. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച​ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കി​​ടെ അ​പ്പീ​ൽ ഹ​ര​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പി​ണ​റാ​യി​യു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​ർ ജ​സ്റ്റി​സ് സ​തീ​ഷ് നൈ​നാ​ൻ, ജ​സ്റ്റി​സ് പി. ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ മു​മ്പാ​കെ ഉ​ന്ന​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി തി​ങ്ക​ളാ​ഴ്ച ബ​ന്ധ​പ്പെ​ട്ട ഡി​വി​ഷ​ൻ​ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​ക്കെ​ത്തു​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച ജ​സ്റ്റി​സ് കെ. ​ന​ട​രാ​ജ​ൻ, ജ​സ്റ്റി​സ്​ ​​ജോ​ൺ​സ​ൺ ജോ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്ത​ന്നെ ഇ​ത് പ​രി​ഗ​ണി​ക്ക​ട്ടെ​യെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. ഹ​ര​ജി പ​രി​ഗ​ണി​ക്കു​മ്പോ​ൾ പി​ണ​റാ​യി​ക്കും മ​റ്റും വേ​ണ്ടി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ർ ഹാ​ജ​രാ​കും.

മാ​സ​പ്പ​ടി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ നി​യ​മ​വി​രു​ദ്ധ​മെ​ന്ന് വി​ല​യി​രു​ത്തി, അ​ത് റ​ദ്ദാ​ക്കു​ക​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വാ​ണ്​ സിം​ഗി​ൾ​ബെ​ഞ്ച്​ പു​റ​പ്പെ​ടു​വി​ച്ച​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​എം. ഷാ​ജ​ഹാ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള അ​നു​മ​തി​യാ​ണ്​ നേ​ര​ത്തെ ഡി​വി​ഷ​ൻ​ബെ​ഞ്ച്​ നി​ഷേ​ധി​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala High Court Division Bench to Hear Pinarayi's Appeal on Monday
Next Story