Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്നത്തെ...

ഇന്നത്തെ പാലാരിവട്ടത്തെക്കാൾ ഭേദം പഴയതെന്ന്​ ഹൈകോടതി

text_fields
bookmark_border
ഇന്നത്തെ പാലാരിവട്ടത്തെക്കാൾ ഭേദം പഴയതെന്ന്​ ഹൈകോടതി
cancel

​കൊച്ചി: പകൽപോലും നരികൾ കറങ്ങിനടന്ന സ്ഥലമെന്ന അർഥത്തിൽ 'പകൽനരിവട്ടം' എന്ന്​ വിളിച്ചിരുന്ന പാലാരിവട്ടമാണ്​ ഇപ്പോഴത്തേതിനെക്കാൾ ഭേദമെന്ന്​ ഹൈകോടതി. പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിയിൽ മുൻമന്ത്രി ഇബ്രാഹീംകുഞ്ഞിന്‍റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ്​ ഹൈകോടതിയുടെ പരാമർശം.

പകൽനരിവട്ടം എന്ന പേരിൽ നിന്നാണ് പാലാരിവട്ടമെന്ന പേരുണ്ടായത്​. ഇപ്പോൾ നരികളല്ല, അഴിമതിക്കാരനായ നരന്മാരാണ് ഇവിടെ അലഞ്ഞു നടക്കുന്നതെന്ന്​​ മലയാളികൾ സംശയിക്കുന്നതിൽ​ തെറ്റുകാണാനാവില്ല. അഴിമതിക്കാരായ നരന്മാരെക്കാൾ നല്ലത് നരികളാണെന്നും കോടതി അഭിപ്രായപ്പെട്ടു​.

നീതിയുക്തവും പക്ഷപാതരഹിതവുമായ വിജിലൻസ്​ അന്വേഷണത്തിലൂടെ സത്യം കണ്ടെത്തണം. എന്നിട്ട്​ നരികളുമായി ബന്ധപ്പെട്ട പഴയ പേരുതന്നെ വീണ്ടെടുക്കണമെന്നും ഹൈകോടതി അഭി​പ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ibrahim Kunju
Next Story