Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആൻറണി ഡൊമിനിക്​ കേരളാ...

ആൻറണി ഡൊമിനിക്​ കേരളാ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​

text_fields
bookmark_border
Antony-Dominic
cancel

കൊ​ച്ചി: കേ​ര​ളാ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സ് ആയി ജ​സ്​​റ്റി​സ് ആ​ൻ​റ​ണി ഡൊ​മി​നി​ക്​ സത്യപ്രതിജ്​ഞ ചെയ്​തു. രാജ്​ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ആ​ക്​​ടി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സാ​യ അ​ദ്ദേ​ഹ​ത്തെ ചീ​ഫ്​ ജ​സ്​​റ്റി​സാ​ക്കി നി​യ​മി​ച്ച്​ രാ​ഷ്​​ട്ര​പ​തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചത്​ കഴ​ിഞ്ഞ ദിവസമാണ്​.

17 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഒ​രു മ​ല​യാ​ളി ജ​ഡ്‌​ജി കേ​ര​ളാ ഹൈ​കോ​ട​തി​യി​ൽ ചീ​ഫ് ജ​സ്​​റ്റി​സാ​കു​ന്ന​ത്. ഇ​തി​ന് മു​മ്പ് 2001ൽ ​ജ​സ്​​റ്റി​സ് കെ.​കെ. ഉ​ഷ​യാ​ണ് കേ​ര​ളാ ഹൈ​കോ​ട​തി​യി​ൽ ചീ​ഫ് ജ​സ്​​റ്റി​സാ​യി​രു​ന്ന മ​ല​യാ​ളി.

കോ​ട്ട​യം പൊ​ൻ​കു​ന്നം സ്വ​ദേ​ശി​യാ​യ ആ​ൻ​റ​ണി ഡൊ​മി​നി​ക് മം​ഗ​ലാ​പു​രം എ​സ്.​ഡി.​എം കോ​ള​ജി​ൽ​ നി​ന്ന് നി​യ​മ ബി​രു​ദം നേ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി മു​ൻ​സി​ഫ് കോ​ട​തി​യി​ലും ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ലു​മാ​യി 1981ൽ ​പ്രാ​ക്ടീ​സ് തു​ട​ങ്ങി. 1986ൽ ​ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യി. 2007 ജ​നു​വ​രി 30നാ​ണ്​ കേ​ര​ള ഹൈ​കോ​ട​തി ജ​ഡ്ജി​യാ​കു​ന്ന​ത്. 

ന​വ​നീ​തി പ്ര​സാ​ദ് സി​ങ്​ 2017 ന​വം​ബ​റി​ൽ വി​ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ആ​ൻ​റ​ണി ഡൊ​മി​നി​ക്കി​നെ ആ​ക്ടി​ങ്​ ചീ​ഫ് ജ​സ്​​റ്റി​സാ​ക്കി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtchief justicekerala newsmalayalam newsJustice Antony Dominioc
News Summary - Kerala High court Chief Justice Antony Domanic - Kerala News
Next Story