Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ ചികിത്സ:...

കോവിഡ്​ ചികിത്സ: സ്വകാര്യ ആശുപത്രികൾക്ക്​ മുറിവാടക നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ്​ ഹൈ​േകാടതി തടഞ്ഞു

text_fields
bookmark_border
kerala highcourt
cancel

കൊച്ചി: കോവിഡ്​ ചികിത്സക്കായുള്ള മുറിവാടക​ നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികൾക്ക്​ അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ ഹൈകോടതി. സർക്കാർ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്​ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് വിമർശിച്ച കോടതി എല്ലാ ഭാരവും ഹൈക്കോടതിയുടെ ചുമലിൽ വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

ആശുപത്രികള്‍ക്ക് ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്ന വ്യവസ്ഥ ശരിയ​ല്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഹൈകോടതി ഇടപെട്ടതോടെ അവ്യക്തതകള്‍ തിരുത്തി പുതിയ ഉത്തരവിറക്കാമെന്ന്​ സര്‍ക്കാര്‍ കോടതിയെ അറിയിച്ചതായാണ്​ വിവരം. അടുത്ത ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.

ആ​ശുപത്രി മാനേജ്​മെന്‍റുകളുടെ ആവശ്യം പരിഗണിച്ചാണ്​ ആരോഗ്യ വകുപ്പ്​ പ്രസ്​തുത തീരുമാനം കൈകൊണ്ടിരുന്നത്​. സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തിന്​ വഴങ്ങിയാണ്​ സർക്കാർ തീരുമാനമെന്ന്​ ആക്ഷേപമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high court​Covid 19
Next Story