Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്സിൻ...

വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം; രാഷ്​ട്രീയ നിലപാടുകളുടെ പേരിൽ എതിർപ്പെന്തിനെന്ന്​ ഹൈകോടതി

text_fields
bookmark_border
വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം; രാഷ്​ട്രീയ നിലപാടുകളുടെ പേരിൽ എതിർപ്പെന്തിനെന്ന്​ ഹൈകോടതി
cancel

കൊ​ച്ചി: കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം പ​തി​ച്ച​തി​നെ രാ​ഷ്​​ട്രീ​യ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ എ​തി​ർ​ക്കു​ന്ന​തെ​ന്തി​നെ​ന്ന്​ ഹൈ​കോ​ട​തി. ജ​ന​വി​ധി അ​നു​സ​രി​ച്ച്​ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പ്ര​ധാ​നമ​ന്ത്രി​യു​ടെ ചി​ത്രം സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ​തി​ക്കു​ന്ന​തി​ൽ എ​ന്ത്​ പ്ര​ശ്​​ന​മാ​ണു​ള്ള​ത്. വ്യ​ക്​​തി​ക​ളു​ടെ രാ​ഷ്​​ട്രീ​യ നി​ല​പാ​ടു​ക​ൾ വ്യ​ത്യ​സ്​​ത​മാ​വാം. എ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം പ​തി​ച്ച​തി​െൻറ പേ​രി​ൽ ല​ജ്ജി​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നും ജ​സ്​​റ്റി​സ്​ പി. ​വി. കു​ഞ്ഞി​കൃ​ഷ്​​ണ​ൻ വാ​ക്കാ​ൽ ചോ​ദി​ച്ചു.​

കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം പ​തി​ച്ച​ത്​ ചോ​ദ്യം ചെ​യ്​​ത്​ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി പീ​റ്റ​ർ മ്യാ​ലി​പ്പ​റ​മ്പി​ൽ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ്​ സിം​ഗി​ൾ​ബെ​ഞ്ചി​െൻറ നി​രീ​ക്ഷ​ണം.

മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി​യ​ട​ക്കം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ചി​ത്ര​മി​ല്ലെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ വാദിച്ചു. എ​ന്നാ​ൽ, അ​വ​ർ​ക്ക് അ​വ​രു​ടെ പ്ര​ധാ​ന​മ​ന്ത്രി​മാ​രി​ൽ അ​ഭി​മാ​നം ഉ​ണ്ടാ​വി​ല്ലെ​ന്നും ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി​യി​ൽ ന​മു​ക്ക്​ അ​ഭി​മാ​ന​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു കോ​ട​തി​യു​ടെ മ​റു​പ​ടി.

ഇ​ത്ത​ര​മൊ​രു ഹ​ര​ജി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ വാ​ദം. തു​ട​ർ​ന്ന് ഹ​ര​ജി തു​ട​ർ​വാ​ദ​ത്തി​നാ​യി മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccine Certificate
News Summary - Kerala High Court about Prime Minister picture on vaccine certificate
Next Story