Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ ഐ.ടി നിയമം...

പുതിയ ഐ.ടി നിയമം പാലിക്കാത്തതിന്​ കര്‍ശന നടപടി പാടില്ല -ഹൈകോടതി

text_fields
bookmark_border
പുതിയ ഐ.ടി നിയമം പാലിക്കാത്തതിന്​ കര്‍ശന നടപടി പാടില്ല -ഹൈകോടതി
cancel

കൊച്ചി: പുതിയ ഐ.ടി നിയമം പാലിക്കാത്തതിൻെറ പേരില്‍ കര്‍ശന നടപടികള്‍ പാടില്ലെന്ന്​ ഹൈകോടതി. നിയമം മാധ്യമങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ കാരണമില്ലാതെ ഇടപെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്​ അനിയന്ത്രിത അധികാരം നൽകുന്നതാണെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍.ബി.എ) നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ് പി.ബി. സുരേഷ് കുമാറിൻെറ നിർദേശം.

ഹരജിയില്‍ കോടതി കേന്ദ്രസര്‍ക്കാറിൻെറ വിശദീകരണവും തേടി.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇൻറര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 എന്ന പേരി​ലുള്ള നിയമം ഭരണഘടയുടെ 14,19 (1) ജി അനുച്ഛേദത്തിൻെറയും 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്​ടി​​െൻറയും ലംഘനമാണെന്ന്​ ഹരജിയിൽ പറയുന്നു. ചില വ്യവസ്ഥകള്‍ പരാതി പരിഹാര സംവിധാനത്തിലൂടെ ഡിജിറ്റല്‍ ന്യൂസ് മീഡിയയുടെ ഉള്ളടക്കം നിയന്ത്രിക്കാൻ അധികാരം നൽകുന്നതാണ്​. ഇത്തരം സംവിധാനങ്ങള്‍ ജുഡീഷ്യല്‍ അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ്.

നിയമത്തിൻെറ ഭാഗമായ കോഡ് ഓഫ് എത്തിക്‌സ് അനുസരിച്ചുള്ള പ്രോഗ്രാം കോഡ്, ഡിജിറ്റല്‍ ന്യൂസ് മീഡിയകള്‍ക്ക് ബാധകമാക്കിയിട്ടുണ്ടെങ്കിലും അവ്യക്തമായ വ്യവസ്ഥകളാണുള്ളതെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtIT act
Next Story