ഒരുവർഷത്തിനിടെ ഹൈകോടതി തീർപ്പാക്കിയത് 1,10,666 കേസുകൾ
text_fieldsകൊച്ചി: ഒരുവർഷത്തിനിടെ 1,10,666 കേസുകൾ തീർപ്പാക്കി കേരള ഹൈകോടതി റെക്കോഡിട്ടു. 2024 ജനുവരി ഒന്നുമുതൽ ഡിസംബർ 27 വരെ കാലയളവിലാണ് ഈ നേട്ടം കൈവരിച്ചത്. 11,140 കേസുകൾ തീർപ്പാക്കി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് മുൻപന്തിയിൽ.
8320 കേസുകൾ തീർപ്പാക്കിയ ജസ്റ്റിസ് സി.എസ്. ഡയസ്, 6,756 കേസുകൾ തീർപ്പാക്കി ജസ്റ്റിസ് എൻ. നഗരേഷ്, 6,642 കേസുകൾ തീർപ്പാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരാണ് തൊട്ടുപിന്നിൽ.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (6,196), ജസ്റ്റിസ് ഡി.കെ. സിങ് (5140), ജസ്റ്റിസ് മുഹമ്മദ് നിയാസ് (4872), ജസ്റ്റിസ് പി. ഗോപിനാഥ് (4172), ജസ്റ്റിസ് വി.ജി. അരുൺ (3739), ജസ്റ്റിസ് എ. ബദറുദ്ദീൻ (3435), ജസ്റ്റിസ് മുരളി പുരുഷോത്തമൻ (3059) എന്നിങ്ങനെയാണ് മറ്റ് ജഡ്ജിമാർ തീർപ്പാക്കിയ കേസുകളുടെ എണ്ണം.

