Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീ​ഡി​പ്പി​ച്ച...

പീ​ഡി​പ്പി​ച്ച പെ​ൺ​കു​ട്ടി​യെ വിവാഹം കഴിച്ച​ പ്രതിക്കെതിരായ പോക്സോ കേസ്​ റദ്ദാക്കിയ ഉത്തരവ്​ പിൻവലിച്ചു

text_fields
bookmark_border
Girl escapes from father who raped her, another man rapes her for 28 days in captivity
cancel

കൊ​ച്ചി: പീ​ഡി​പ്പി​ച്ച പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ പ്ര​തി​ക്കെ​തി​രാ​യ പോ​ക്സോ കേ​സു​ക​ൾ റ​ദ്ദാ​ക്കി​യ ഏ​പ്രി​ൽ 20ലെ ​ഉ​ത്ത​ര​വു​ക​ൾ ഹൈ​കോ​ട​തി പി​ൻ​വ​ലി​ച്ചു.

പീ​ഡ​ന​മു​ൾ​പ്പെ​ടെ ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ൾ പ്ര​തി​യും ഇ​ര​യും ത​മ്മി​ലു​ള്ള ഒ​ത്തു​തീ​ർ​പ്പി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ റ​ദ്ദാ​ക്ക​രു​തെ​ന്ന സു​പ്രീം കോ​ട​തി വി​ധി പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ പ്ര​ത്യേ​ക സി​റ്റി​ങ്​ ന​ട​ത്തി​ സ​മാ​ന സ്വ​ഭാ​വ​ത്തി​ൽ പു​റ​പ്പെ​ടു​വി​ച്ച അ​ഞ്ച്​ ഉ​ത്ത​ര​വു​ക​ൾ സിം​ഗി​ൾ​ബെ​ഞ്ച് പി​ൻ​വ​ലി​ച്ച​ത്. തു​ട​ർ​ന്ന്​ ഈ ​കേ​സു​ക​ൾ മ​ധ്യ​വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. 2019 ഫെ​ബ്രു​വ​രി 20ന്​ ​പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ൽ പ്ര​തി​ക്കെ​തി​രെ തൃ​ശൂ​ർ കൊ​ട​ക​ര പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സ്​ പ്ര​തി ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​ത്​ പ​രി​ഗ​ണി​ച്ച്​ ഏ​പ്രി​ൽ 20ന്​ ​റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ത്​ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി.

പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യ​തോ​ടെ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്​ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ഇ​തി​നി​ടെ കേ​സി​ൽ തൃ​ശൂ​ർ അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പൊ​ലീ​സ് കു​റ്റ​പ​ത്രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ ​പ്ര​തി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ കേ​സ്​ റ​ദ്ദാ​ക്കി ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

Show Full Article
TAGS:POCSO rape sexual abuse crime against girls 
News Summary - Kerala HC withdraws order quashing POCSO charges in five cases
Next Story