Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിഎംആർഎൽ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് ചോദ്യംചെയ്യുന്ന ഹരജി ഇന്ന് ഹൈകോടതിയിൽ; ഇഡിയിൽനിന്ന് മൊഴിപ്പകർപ്പുകൾ വാങ്ങാൻ ക്രൈംബ്രാഞ്ച്

text_fields
bookmark_border
പിണറായി, വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശിപാർശ
https://www.madhyamam.com/tags/cmrl-case
cancel

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി ഇന്ന് ഹൈകോടതിയിൽ. അഭിഭാഷകൻ കെ.എം ഷാജഹാൻ നൽകിയ ഹർജി ജസ്റ്റിസ് എ. ബദറുദ്ദീനാണ് പരിഗണിക്കുക.

അഴിമതി, ഹവാല ആരോപണങ്ങളിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ.ഡിയുടെ ശിപാർശ. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നും വ്യക്തമായ തെളിവുകൾ കൈമാറിയ സാഹചര്യത്തിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യേണ്ടതായിരുന്നുവെന്നും ഹർജിക്കാരൻ വാദിക്കുന്നു.

ഇ.ഡി കൈമാറിയ റിപ്പോർട്ടിലും തെളിവുകളിലും പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നാണ് ഹരജിയിലെ വാദം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണ്. ഇതിന് പിന്നിൽ ഒത്തുകളിയുണ്ടെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഫയലുകളും രേഖകളും ആഭ്യന്തര വകുപ്പിൽനിന്ന് വിളിച്ചുവരുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, പിണറായിക്കും മറ്റുമെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇ.ഡിയിൽനിന്ന് മൊഴിപ്പകർപ്പുകൾ വാങ്ങും. കഴിഞ്ഞദിവസം ചേർന്ന സംഘത്തിന്‍റെ ആദ്യയോഗത്തിലാണ്​ തീരുമാനമുണ്ടായത്​. അതിന്‍റെ ഭാഗമായി അന്വേഷണ സംഘത്തലവൻ എസ്​.പി പി. വിക്രമൻ ഇ.ഡി അധികൃതരുമായി കൂടിക്കാഴ്ചയും നടത്തും.

മാസപ്പടി സംബന്ധിച്ച്​ സി.എം.ആർ.എൽ മുൻ എം.ഡി ശശിധരൻ കർത്ത, ഫിനാൻസ് ഓഫിസർ സുരേഷ് കുമാർ എന്നിവരുടെ മൊഴി പകർപ്പുകളാണ് പ്രധാനമായും ആവശ്യപ്പെടുക. ഈ മൊഴികൾ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ച്​ രജിസ്റ്റർ ചെയ്തതാണെന്നാണ് ഇപ്പോൾ അവർ കോടതിയെ അറിയിച്ചത്​.

ദിവസങ്ങൾക്ക്​ മുമ്പ്​ സംസ്ഥാന ഡി.ജി.പിക്ക്​ ഇ.ഡി കൈമാറിയ 25 പേജ്​ കത്തിൽ പണമിടപാട്​ സംബന്ധിച്ച മൊഴിയുടെ ഭാഗങ്ങളും മറ്റു​ ചില തെളിവുകളുമാണുള്ളത്. വിശദമായ മൊഴി കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ്​ വിശദമായ മൊഴിപ്പകർപ്പ്​ വാങ്ങാനുള്ള ക്രൈംബ്രാഞ്ച്​ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story