ശ്രീശാന്തിെൻറ ഹരജിയിൽ ബി.സി.സി.െഎക്ക് ഹൈകോടതി നോട്ടീസ്
text_fieldsകൊച്ചി: െഎ.പി.എൽ ഒത്തുക്കളിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സമർപ്പിച്ച ഹരജയിൽ ഹൈകോടതി ബി.സി.സി.െഎക്ക് നോട്ടീസ് അയച്ചു. കേസ് കോടതി മാർച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും. ഏപ്രിലില്‍ സ്കോട്ട്ലന്‍ഡില്‍ ഗ്ലെന്റോത്ത് ക്ലബ്ബിനായി പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ക്ഷണമുണ്ട്. അതില്‍ പങ്കെടുക്കാന്‍ അനുമതി നല്കാന് ബി.സി.സി.ഐ.യ്ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. ഇതിലാണ് കോടതിയുടെ നടപടി.
െഎ.പി.എല്ലിൽ ഒത്തുകളി ആരോപിച്ചാണ് ബി.സി.സി.െഎ ശ്രീശാന്തിന് വിലക്കേർപ്പെടുത്തിയത്. എന്നാൽ ഡൽഹിയിലെ പട്യാല ഹൗസ് കോടതി ഒത്തുകളി കേസിൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിന് ശേഷവും ശ്രീശാന്തിെൻറ വിലക്ക് നീക്കാൻ ബി.സി.സി.െഎ തയാറായിരുന്നില്ല. ഇതിനെ തുടർന്നാണ് താരം ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
