മാവോവാദി നേതാവ് രൂപേഷിനെതിരായ യു.എ.പി.എ കുറ്റങ്ങൾ റദ്ദാക്കി
text_fieldsകൊച്ചി: മാവോവാദി നേതാവ് രൂപേഷിനെതിരെ മൂന്ന് കേസിൽ യു.എ.പി.എ, രാജ്യദ്രോഹക്കുറ്റങ്ങൾ ചുമത്തിയത് ഹൈകോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസിൽനിന്നാണ് ഈ കുറ്റങ്ങൾ ഒഴിവാക്കി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
നേരത്തേ സമാന ഉത്തരവ് ഹൈകോടതി സിംഗിൾ ബെഞ്ചിൽനിന്ന് ഉണ്ടായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ നൽകിയെങ്കിലും ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ച് തീർപ്പാക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് കേസ് വീണ്ടും ഡിവിഷൻ ബെഞ്ചിലെത്തിയത്. തോക്കും മറ്റ് മാരകായുധങ്ങളുമായി മാവോവാദി ലഘുലേഖകൾ വിതരണം ചെയ്തെന്ന് ആരോപിച്ചുള്ള കേസുകളാണ് രൂപേഷിനെതിരെയുള്ളത്.
ഈ കേസുകളിൽ തീവ്രവാദ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ അധികൃതർ കാലതാമസം വരുത്തിയെന്നുകാട്ടി രൂപേഷ് ആദ്യം നൽകിയ ഹരജി കോഴിക്കോട് അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സിംഗിൾ ബെഞ്ചിനെ സമീപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

