ആരോഗ്യരംഗത്ത് കേരളം മുന്നേറി -മുഖ്യമന്ത്രി
text_fieldsചക്കരക്കല്ല് ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രം പുതിയ കെടിട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
കണ്ണൂർ: ആരോഗ്യരംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചക്കരക്കല്ലിൽ 20 കോടി ചെലവിൽ നിർമിച്ച ഇരിവേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ജില്ലയിൽ 14 ആരോഗ്യസ്ഥാപനങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത് ഉൾപ്പെടെ ആരോഗ്യമേഖലയിൽ 500 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കി. ഈ നിലയാണ് സംസ്ഥാനത്തെങ്ങും കാണാൻ കഴിയുന്നത്.
കേരളത്തിൽ മുതിർന്ന പൗരന്മാരുടെ ആയുർദൈർഘ്യം വർധിച്ചത് ആരോഗ്യമേഖലയുടെ കൂടി നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷനായി.ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷൈജ, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുനീഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു, ജില്ല പഞ്ചായത്തംഗം ഒ.സി. ബിന്ദു, ജില്ല മെഡിക്കൽ ഓഫിസർ ഇൻചാർജ് ഡോ. കെ.സി. സച്ചിൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ, ഇരിവേരി സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ. മായ എന്നിവർ സംസാരിച്ചു.
ഒരുക്കിയത് അഞ്ച് നിലകളുള്ള മികച്ച കെട്ടിടം
അഞ്ച് നിലകളുള്ള കെട്ടിടം 10.90 കോടി നബാർഡ് ആർ.ഐ.ഡി.എഫ് ഫണ്ടും മൂന്ന് ഘട്ടങ്ങളിലായി 7.40 കോടി രൂപ പ്ലാൻ ഫണ്ടും 1.90 കോടി രൂപയുമടക്കം ആകെ 20 കോടി രൂപയോളം ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. എക്സ്റേ യൂനിറ്റ്, ഫാർമസി സ്റ്റോർ, പാലിയേറ്റിവ് സ്റ്റോർ, ഓക്സിജൻ റൂം, ജനറേറ്റർ റൂം, ട്രാൻസ്ഫോർമർ റൂം, ലോൻഡ്രി ഏരിയ, ഹൗസ്കീപ്പിങ് ഏരിയ എന്നിവയും ബേസ്മെന്റിൽ വിശാലമായ ആംബുലൻസ് പാർക്കിങ്, സ്റ്റാഫ്, ജനറൽ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. റിസപ്ഷൻ, അത്യാഹിത വിഭാഗം, ഒബ്സർവേഷൻ റും, െമെനർ പ്രൊസീജ്യർ റൂം, ഫിസിയോതെറപ്പി ഒ.പി, ഫാർമസി, ലബോറട്ടറി, എൻ.സി.ഡി ഒ.പി എന്നിവയാണ് ഗ്രൗണ്ട് േഫ്ലാ റിലുള്ളത്. ഒന്നാം നിലയിൽ ജനറൽ ഒ.പി, സ്പെഷലിറ്റ് ഒ.പി, പുരുഷ, വനിത ഒബ്സർവേഷൻ റൂം, മുലയൂട്ടൽ മുറി, ഇൻജക്ഷൻ ആൻഡ് പ്രൊസീജ്യർ റൂം, നഴ്സിങ് സ്റ്റേഷൻ എന്നിവയും രണ്ടാം നിലയിൽ പുരുഷ, വനിത വാർഡ്, നഴ്സിങ് സ്റ്റേഷൻ, ഡെന്റൽ ഒ.പി, നേത്ര പരിശോധന മുറി, പാലിയേറ്റിവ് ഒ.പി, ഡോക്ടേഴ്സ് റൂം എന്നിവയുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

