Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗ​ര​ത്വ...

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തിക്കെതിരെ 17ന് ഹർത്താൽ

text_fields
bookmark_border
പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തിക്കെതിരെ 17ന് ഹർത്താൽ
cancel

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17ന്​ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ ആചരിക്കാൻ തിരുവനന്തപുരത്ത് ചേർന്ന വിവിധ രാഷ്​ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്തയോഗം തീരുമാനിച്ചു.


മത-ജാതി പരിഗണനകൾക്ക് അതീതമായ ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ്‍ലികൾക്ക് നിഷേധിക്കുകയെന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്. രാഷ്​ട്രീയ-സാമൂഹിക-മത-സാംസ്കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവർത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാർ സർക്കാറി​​​​​​െൻറ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.

കെ. അംബുജാക്ഷന്‍, ഹമീദ് വാണിയമ്പലം (വെല്‍ഫെയര്‍ പാര്‍ട്ടി), മൂവാറ്റുപുഴ അഷ്റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍ (എസ്.ഡി.പി.ഐ), ജെ. സുധാകരന്‍ ഐ.എ.എസ്, മുരളി നാഗ (ബി.എസ്.പി), നാസര്‍ ഫൈസി കൂടത്തായി, കെ.എഫ്. മുഹമ്മദ് അസ്‍ലം മൗലവി (കെ.എം.വൈ.എഫ്), എന്‍. താജുദ്ദീന്‍ (ജമാഅത്ത് കൗണ്‍സില്‍), സജി കൊല്ലം (ഡി.എച്ച്.ആര്‍.എം പാര്‍ട്ടി), അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), ടി. പീറ്റര്‍ (നാഷനല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം), സതീഷ് പാണ്ടനാട് (കെ.ഡി.പി), എം.എന്‍. രാവുണ്ണി (പോരാട്ടം), നഹാസ് മാള (സോളിഡാരിറ്റി), അഡ്വ. ഷാനവാസ് ഖാന്‍ (മൈനോറിറ്റി റൈറ്റ്സ് വാച്ച്), അഡ‍്വ. എ.എം.കെ. നൗഫല്‍ (ഒാള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍), സാലിഹ് കോട്ടപ്പള്ളി (എസ്.ഐ.ഒ), ഷാജി ചെമ്പകശ്ശേരി (ഡി മൂവ്മ​​​​​​െൻറ്​), ഡോ. ജെ. ദേവിക, ഡോ.ടി.ടി. ശ്രീകുമാര്‍, ഗ്രോ വാസു, കെ.കെ. ബാബുരാജ്, എന്‍.പി. ചെക്കുട്ടി, കെ.പി. ശശി, കെ.ജി. ജഗദീഷന്‍, അംബിക, അഡ്വ. പി.എ. പൗരന്‍, ഒ.പി. രവീന്ദ്രന്‍, എ.എസ്. അജിത്കുമാര്‍, ഹാഷിം ചേന്ദമ്പിള്ളി, ബി.എസ്. ബാബുരാജ്, പ്രഫ. ജി ഉഷാകുമാരി, അഡ്വ. നന്ദിനി, ഗോമതി, മുഹമ്മദ് ഉനൈസ്, പ്രശാന്ത് സുബ്രമണ്യം, വിപിന്‍ദാസ് തുടങ്ങിയവരാണ്​ പിന്തുണയർപ്പിച്ച്​ പ്രസ്​താവനയിൽ ഒപ്പുവെച്ചത്​.

കരിദിനം ആചരിക്കും -ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ
കോ​ഴി​ക്കോ​ട്​: ഭ​ര​ണ​ഘ​ട​ന​യു​ടെ​യും മ​തേ​ത​ര ജ​നാ​ധി​പ​ത്യ സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യ​ത്തി​​​​​​െൻറ​യും അ​ടി​സ്ഥാ​നം ത​ക​ര്‍ക്കു​ന്ന​തും മു​സ്​​ലിം സ​മു​ദാ​യ​ത്തി​​​​​​െൻറ ആ​ത്മാ​ഭി​മാ​നം ചോ​ദ്യം ചെ​യ്യു​ന്ന​തു​മാ​ണ്​ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ എ​ന്നും ഇ​തി​നെ​തി​രെ വെ​ള്ളി​യാ​ഴ്​​ച ക​രി​ദി​നം ആ​ച​രി​ക്കു​മെ​ന്നും ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ. സു​ബ്​​ഹ്​ ന​മ​സ്​​കാ​ര​ത്തി​നു​ശേ​ഷം എ​ല്ലാ പ​ള്ളി ക​വാ​ട​ങ്ങ​ളു​ടെ മു​ന്നി​ലും ക​രി​െ​ങ്കാ​ടി കെ​ട്ടി​യും ജു​മു​അ​ക്കു​ ശേ​ഷം പ്ര​തി​ഷേ​ധ പ്ര​മേ​യം പാ​സാ​ക്കി രാ​ഷ്​​ട്ര​പ​തി​ക്ക്​ അ​യ​ച്ചു​കൊ​ടു​ത്തും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ ചേ​ല​ക്കു​ളം മു​ഹ​മ്മ​ദ് അ​ബു​ല്‍ ബു​ഷ്‌​റാ മൗ​ല​വി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ക​ട​ക്ക​ല്‍ അ​ബ്​​ദു​ല്‍ അ​സീ​സ് മൗ​ല​വി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

സുപ്രീംകോടതിയെ സമീപിക്കും: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ
കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ മ​ത​പ​ര​മാ​യി വി​ഭ​ജി​ക്കു​ന്ന പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സ​മ​സ്​​ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അ​റി​യി​ച്ചു. ഭ​ര​ണ​ഘ​ട​ന​യോ​ട് കൂ​റു​ണ്ടാ​വു​ക​യെ​ന്ന പ്രാ​ഥ​മി​ക മ​ര്യാ​ദ​പോ​ലും മ​റ​ന്നാ​ണ് ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. രാ​ജ്യ​ത്തി​നു​വേ​ണ്ടി മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ ഒ​രു​മി​ച്ചു​നി​ൽ​ക്കു​ക​യും ശ​ക്​​ത​മാ​യ രാ​ഷ്​​ട്രീ​യ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യ​ണം. ഇ. ​സു​ലൈ​മാ​ൻ മു​സ്​​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ലി ബാ​ഫ​ഖി, ഇ​ബ്റാ​ഹീം ഖ​ലീ​ലു​ൽ ബു​ഖാ​രി, പൊ​ന്മ​ള അ​ബ്്ദു​ൽ ഖാ​ദി​ർ മു​സ്​​ലി​യാ​ർ, അ​ലി​കു​ഞ്ഞി മു​സ്​​ലി​യാ​ർ, കോ​ട്ടൂ​ർ കു​ഞ്ഞ​മ്മു മു​സ്​​ലി​യാ​ർ, ഹൈേ​ദ്രാ​സ്​ മു​സ്​​ലി​യാ​ർ കൊ​ല്ലം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:CAA hartal CAB protest NRC hartal 
News Summary - kerala Hartal on december 17-kerala news
Next Story