പറയാൻ ഏറെയുണ്ട്; ആമിന രാഹുൽഗാന്ധിയെ കാണും
text_fieldsകോഴിക്കോട്: കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ആമിന ചൊവ്വാഴ്ച വയനാട്ടിലെത്തി രാഹുൽ ഗാന്ധി എം.പിയെക്കാണും. ഭിന്നശേഷിക്കാരിയായ ആമിന നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആമിനക്ക് രാഹുലിനെക്കാണാനുള്ള അവസരം കെ.സി വേണുഗോപാൽ എം.പിയാണ് ഒരുക്കിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ അറിയിച്ചു.
ഷാഫി പറമ്പിൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ആമിനയുടെ ആ ആഗ്രഹം സാധിക്കും .
ആമിന രാഹുൽ ഗാന്ധിയെ കാണും .
പ്രിയപ്പെട്ട K.C. Venugopal MP യാണ് കൂടിക്കാഴ്ച്ചക്കുള്ള അവസരം ഒരുക്കിയത് .KPCC ജനറൽ സെക്രട്ടറി CR Mahesh ന്റെ കൂടെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് ആമിന നാളെ വയനാട്ടിലേക്ക് വരുന്നത്.പരിമിതികളെ ഇഛാശക്തി കൊണ്ട് മറികടന്ന് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആമിനയുടെ വീട്ടിലെ സാഹചര്യങ്ങളും വളരെ പ്രയാസകരമാണ്. ഡയാലിസിസ് ചെയ്യുന്ന അവസ്ഥയിലാണ് പിതാവ് .ഏക വരുമാനമാർഗം ഉമ്മയുടെ ജോലിയായിരുന്നു . അതും നഷ്ടപ്പെട്ട അവസ്ഥയാണ് . ഈ സാഹചര്യങ്ങളെ വെല്ലു വിളിച്ച് നേടിയ ഉന്നത വിജയത്തിലും ഒരു വലിയ ആശങ്ക ബാക്കിയാണ് . അംഗപരിമിതി,മെഡിസിന് പഠിക്കുകയെന്ന വലിയ സ്വപ്നത്തിന് തുരങ്കം വെക്കുമോയെന്ന് .
Nisar Kumbila യും Manjukuttan G യുമാണ് ആമിനയുടെ ഈ ആഗ്രഹം ശ്രദ്ധയിൽപ്പെടുത്തിയത് .