Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ്​ ചാർജ്​:...

ബസ്​ ചാർജ്​: ഹൈകോടതിയിൽ അപ്പീൽ പോകുമെന്ന്​ ഗതാഗത മന്ത്രി  

text_fields
bookmark_border
saseendran
cancel

തിരുവനന്തപുരം: ലോക്​ഡൗൺ കാലത്ത്​ താത്​കാലികമായി വർധിപ്പിച്ചിരുന്ന ബസ്​ ചാർജ്​ പിന്നീട്​ കുറച്ച സർക്കാർ നടപടി ഇടക്കാലത്തേക്ക്​ സ്​റ്റേ ചെയ്​ത ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന്​ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ.

വിധിയുടെ പകർപ്പ്​ കിട്ടിയാലുടൻ പഠിച്ച ശേഷം ഇതിനുള്ള നടപടിയെടുക്കും. യാത്രക്കാരുടെ വശം കേൾക്കാതെയുള്ള നടപടിയായി വേണം കോടതി വിധിയെ വിലയിരുത്താൻ. യാത്രക്കാരുടെ ബുദ്ധിമുട്ടും ബസുടമകളുടെ പ്രതിസന്ധിയും സർക്കാർ മനസ്സിലാക്കുന്നുണ്ട്​. ബസ്​ ചാർജ്​ പുതുക്കി നിശ്​ചയിക്കുന്നത്​ സംബന്ധിച്ച ജസ്​റ്റിസ്​ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്​ രണ്ടാഴ്​ചക്കുള്ളിൽ ലഭിക്കും.

അത്​ ഉടൻ നടപ്പാക്കുകയും ചെയ്യും. രണ്ടാഴ്​ചക്കുള്ളിൽ പുതിയ നിരക്ക്​ കൊണ്ടുവരണമെന്നാണ്​ ​ൈഹകോടതി വിധിയിൽ പറയുന്നത്​ എന്ന്​ മനസ്സിലാക്കുന്നു. ചാർജ്​ നിർണയിക്കാനുള്ള സർക്കാർ സംവിധാനം ശരിയാണെന്ന്​ കോടതിയും അംഗീകരിച്ചെന്നാണ്​ ഇത്​ അർഥമാക്കുന്നതെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു. 

സർക്കാർ തീരുമാ​നമെടുക്കും വരെ നിലവിലെ നിരക്കാണ്​ സ്വകാര്യ ബസുകളും ഈടാക്കേണ്ടത്​. സംസ്​ഥാനത്ത്​ ചാർജ്​ വർധന ഉണ്ടായേക്കുമെന്ന സൂചനയും മന്ത്രി നൽകി. ‘ചാർജ്​ വർധന ​േവണ്ടി വരുന്ന സാഹചര്യമാണുള്ളത്​. അത്​ പരിഗണിച്ചാണ്​ കമ്മീഷനെ നിയോഗിച്ചത്​. ഇതുവരെയുള്ള എല്ലാ കമ്മീഷനും ബസ്​ ചാർജ് വർധന ശിപാർശ ചെയ്​തിട്ടുമുണ്ട്​’ -അദ്ദേഹം പറഞ്ഞു. 

അതേസമയം, ബസ്​ ചാർജ്​ വർധന ഉണ്ടായേക്കുമെന്ന സൂചന ജസ്​റ്റിസ്​ രാമചന്ദ്രനും നൽകി. ചാർജ്​ വർധന അനിവാര്യമാണെന്നാണ്​ ത​​െൻറ വ്യക്​തിപരമായ അഭിപ്രായമെന്ന്​ അദ്ദേഹം ‘മീഡിയ വണ്ണി’നോട്​ പറഞ്ഞു​. സാധാരണ നിരക്കും വിദ്യാർഥികൾക്കുള്ള​ നിരക്കും വർധിപ്പിക്കേണ്ടി വരും. സാധാരണ നിരക്കി​​െൻറ 50 ശതമാനം വിദ്യാർഥികളിൽനിന്ന്​ ഈടാക്കണമെന്നാണ്​ ത​​െൻറ അഭിപ്രായം. ബസുടമകൾ ഈയൊരു അനുകമ്പ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.    

കഴിഞ്ഞ മാസം 22നാണ്​ നിലവിലുണ്ടായിരുന്ന നിരക്കിൽ 50 ശതമാനം വർധന വരുത്തി സർക്കാർ ഉത്തരവിട്ടത്​. തുടർന്ന്​ സ്വകാര്യബസുകൾ നിരത്തിലിറങ്ങിയിരുന്നു. എന്നാൽ, ജൂൺ ഒന്നിന്​ സർക്കാർ ഈ നിരക്ക്​ വർധന പിൻവലിക്കുകയായിരുന്നു. ഇരിപ്പിട ശേഷിയുടെ പകുതി മാത്രം യാത്രക്കാരെ കയറ്റണം, ആരെയും നിർത്തി യാത്ര ചെയ്യിക്കരുത്​ തുടങ്ങിയ നിബന്ധനകൾ പാലിച്ച്​ കുറഞ്ഞ നിരക്കിൽ സർവിസ്​ നടത്താൻ ബുദ്ധിമുട്ടാണെന്ന്​ ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകൾ തിങ്കളാഴ്​ച മുതൽ ബസുകൾ നിരത്തിലിറക്കുന്നില്ല. ഈ സാഹചര്യത്തിലാണ്​ ബസുടമകൾ കോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssaseendranmalayalam newsbus fare hike in keralaminister A.K
News Summary - Kerala Govt. will approach high court regarding bus fare -Kerala news
Next Story