പുതിയ ഹജ്ജ് നയത്തിന് നാളെ േകന്ദ്രം അംഗീകാരം നൽകും
text_fieldsകൊണ്ടോട്ടി: അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ ഹജ്ജ് നയത്തിന് ഞായറാഴ്ച കേന്ദ്ര സർക്കാർ അംഗീകാരം നൽകും. ഹജ്ജ് നയ പുനരവലോകനസമിതി നൽകിയ ശിപാർശകളിൽ കാര്യമായ മാറ്റങ്ങളില്ലാതെയാകും അംഗീകാരം നൽകുകയെന്നാണ് വിവരം. ഹജ്ജ് സബ്സിഡിയും ഇൗ വർഷത്തോടെ അവസാനിപ്പിക്കും. അതേസമയം, പുതിയ ഹജ്ജ് നയത്തിന് കേന്ദ്രം അംഗീകാരം നൽകുന്ന അടുത്ത ദിവസം തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനം.
വിഷയത്തിൽ അഡ്വക്കറ്റ് ജനറലുമായി കഴിഞ്ഞ ദിവസം ഹജ്ജ് കമ്മിറ്റി ചെയർമാൻ ചർച്ച നടത്തി. കേന്ദ്രം അംഗീകാരം നൽകിയ ശേഷം കോടതിയെ സമീപിച്ചാൽ മതിയെന്നാണ് ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ച നിയമോപദേശം. അഞ്ചാം വർഷം അപേക്ഷകർക്ക് നേരിട്ട് അവസരം നൽകുക, കരിപ്പൂർ വിമാനത്താവളത്തെ എംബാർക്കേഷൻ േപായൻറായി സ്ഥിരപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ പ്രധാനമായി ഉന്നയിച്ചാണ് കേരളം കോടതിയെ സമീപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
