Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിന്‍റെ ജാമ്യം...

ദിലീപിന്‍റെ ജാമ്യം സർക്കാർ ഒത്തുകളി - എൻ. വേണു

text_fields
bookmark_border
n-venu
cancel

കോഴിക്കോട്​: കേരളത്തെ ഞെട്ടിച്ച ചലച്ചിത്ര നടിക്ക്​ നേരെ നടന്ന അക്രമത്തിൽ മുഖ്യപ്രതി ദിലീപിന് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാനുള്ള സർക്കാർ ശ്രമത്തി​​െൻറ ഭാഗമാണെന്ന് ആർ.എം.പി.​െഎ സംസ്ഥാന സെക്രട്ടറി എൻ. വേണു  പ്രസ്താവനയിൽ പറഞ്ഞു.  പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത ബോധ്യപ്പെടുത്താതെ അന്വേഷണം പൂർത്തിയായെന്ന് ധരിപ്പിക്കുക വഴി ജാമ്യം ലഭിക്കാനുള്ള സാഹചര്യമാണുണ്ടാക്കിയത്​.

ഇതേ പ്രോസിക്യൂട്ടർ തന്നെയാണ് നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ കേസിൽ മാനേജ്മ​െൻറിന് ഒപ്പം നിന്ന് കേസ് അട്ടിമറിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്ന് ആദ്യം തന്നെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയുടെ സ്വാധീനമായേ പ്രോസിക്യൂഷൻ നടപടിയെ കാണാൻ കഴിയൂ. കേരളീയ സ്ത്രീ സമൂഹത്തിനേറ്റ കനത്ത ആഘാതമാണിതെന്നും, സർക്കാറി​​െൻറ ഈ ഒത്തുകളിക്കെതിരെ പൊതുസമൂഹം മുന്നോട്ട് വരണമെന്നും എൻ. വേണു ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDileep's BailKerala Govt. rmp. N Venu
News Summary - Kerala Govt Support Dileep's Bail -N Venu -Kerala News
Next Story